Idukki വാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പനം കുരുവിന് ഡിമാന്റ് വർദ്ധിച്ചു.
ആർക്കും വേണ്ടാതിരുന്ന പനം കുരു ഇന്ന് വാണിജ്യ വസ്തുവായി മാറിയിക്കുകയാണ്.
കുലയടക്കം 10 രൂപായാണ് കിലോക്ക് ലഭിക്കുക.
പാകമായ കുലയാണങ്കിൽ 2000 മുതൽ 3000 രൂപാ വരെ വില ലഭിക്കും.
വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്കാണ് പനം കുരു കയറി പോകുന്നത്.
കട്ടപ്പന വെട്ടിക്കുഴക്കവലയിലാണ് പനംകുരുവിപണിയുള്ളത്.
പടുതായിൽ നിരത്തിയിട്ട ശേഷം വാഹനംകയറ്റി കുരുവിന്റെ പുറം തൊലികൾ കളയും .
പിന്നീട് ഉള്ളിലെ പരിപ്പ് മാത്രം ശേഖരിച്ച് ഉണക്കിയെടുത്ത് മഹാരാഷ്ട്രയുൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് കയറ്റി വിടുകയാണ് ചെയ്യുന്നത്.
പാൻ ഉൽപ്പന്നങ്ങൾ അമിതമായി ഉൽപ്പാധിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ അടക്കായ്ക്ക് പകരമായിയാണ് പനംകുരു ഉപയോഗിക്കുന്നത്.