പ്രവീൺ ജോസ് മാങ്കുളം കേരള കർഷക യൂണിയൻ ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി

പ്രവീൺ ജോസ് മാങ്കുളം കേരള കർഷക യൂണിയൻ ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി . ചെറുതോണി. കേരള കർഷക യൂണിയൻ ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറിയും സംസ്ഥാനകമ്മറ്റിയംഗവുമായി പ്രവീൺ ജോസ് , നാലുന്നടിയിൽ, മാങ്കുളം, മൂന്നാറിനെ നോമിനേറ്റ് ചെയ്തതായി സംസ്ഥാന പ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കൽ അറിയിച്ചു. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനും മാങ്കുളം ഡിവിഷനിൽ നിന്നുള്ള ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ പ്രവീൺ ജോസ് വർഷങ്ങളായി സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്നു. മാങ്കുളം മേഖലകളിൽ നടന്നിട്ടുള്ള ജനകീയ സമരങ്ങൾക്കും കർഷക സമരങ്ങൾക്കും മുഖ്യ നേതൃത്വം വഹിച്ചിട്ടുള്ള യാളാണ് ബിരുദാനന്തര ബിരുദമുള്ള മികച്ച കർഷകനായ പ്രവീൺ ജോസ്. കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പ്രൊഫ.എം.ജെ.ജേക്കബ് ദേവികുളം നിയോജകമണ്ഡലം പ്രസിഡണ്ട് ബാബു കീച്ചേരിൽ കർഷക യൂണിയൻ ജില്ലാ പ്രസിഡണ്ട് ബിനു ജോൺ ഇലവുംമൂട്ടിൽ നിയോജകമണ്ഡലം പ്രസിഡണ്ട് ജോബിൾ മാത്യൂ കുഴിഞ്ഞാലിൽ എന്നിവർ പ്രവീൺ ജോസിന് അഭിനന്ദങ്ങൾ അർപ്പിച്ചു.







































































































































