Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

പരമ്പര വിജയത്തിന് ഇന്ത്യ, തിരിച്ചുവരവിന് ഇംഗ്ലണ്ട്; റാഞ്ചി ടെസ്റ്റ് നാളെ മുതൽ



റാഞ്ചി: ഇന്ത്യയും ഇം​ഗ്ലണ്ടും തമ്മിലുള്ള നാലാം ടെസ്റ്റ് നാളെ മുതൽ ആരംഭിക്കും. പരമ്പര വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. എന്നാൽ പരമ്പര നഷ്ടം ഒഴിവാക്കാൻ ഇം​ഗ്ലണ്ടിന് മത്സരം ജയിച്ചേ തീരു. ബാസ്ബോളിനെതിരെ ഉയരുന്ന ചോദ്യങ്ങൾക്കും ഇംഗ്ലണ്ടിന് മറുപടി നൽകേണ്ടതുണ്ട്. റാഞ്ചിയിൽ രാവിലെ 9.30നാണ് മത്സരം ആരംഭിക്കുക.

യശസ്വി ജയ്സ്വാളിന്റെ തകർപ്പൻ ഫോമിലാണ് ഇന്ത്യൻ പ്രതീക്ഷകൾ. ബാറ്റിം​ഗ് നിരയിൽ കാര്യമായ മാറ്റത്തിന് സാധ്യതയില്ല. കെ എൽ രാഹുലിന്റെ അഭാവത്തിൽ നാലാം നമ്പറിൽ രജത് പാട്ടിദാർ തന്നെ കളിച്ചേക്കും. കഴിഞ്ഞ രണ്ട് മത്സരത്തിലും പരാജയപ്പെട്ട പാട്ടിദാാറിന് മികവ് തെളിക്കാനുള്ള അവസരമാണിത്. ബൗളിം​ഗിൽ മുകേഷ് കുമാറോ ആകാശ് ദീപോ ആരാവും കളിക്കുകയെന്നാണ് അറിയേണ്ടത്.

മറുവശത്ത് ഇം​ഗ്ലണ്ടിന് തിരിച്ചടി താരങ്ങളുടെ സ്ഥിരതയില്ലായ്മയാണ്. ആദ്യ മത്സരത്തിൽ ഇരട്ട സെഞ്ച്വറിക്ക് അടുത്തെത്തിയ ഒലി പോപ്പ് പിന്നീട് തിളങ്ങിയിട്ടില്ല. ജോൺ ബെയർസ്റ്റോ ഫോം ഔട്ടാണ്. ജോ റൂട്ട് ബാറ്റിം​ഗിനേക്കാൾ സംഭാവന നൽകുന്നത് പാർട്ട് ടൈം സ്പിന്നറായാണ്. ​റാഞ്ചിയിലെ സാഹചര്യം അറിഞ്ഞ ശേഷമെ ഇം​ഗ്ലണ്ട് ലൈനപ്പിൽ മാറ്റം വരുത്തു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!