Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മൂന്നാർ ദൗത്യം പുനരാരംഭിച്ചു. സൂര്യനെല്ലിയിൽ റിസോർട്ടും മൂന്ന് ഏക്കർ ഭൂമിയും ദൗത്യ സംഘം ഒഴിപ്പിച്ചു


മൂന്നാർ ദൗത്യം പുനരാരംഭിച്ചു. സൂര്യനെല്ലിയിൽ റിസോർട്ടും മൂന്ന് ഏക്കർ ഭൂമിയും ദൗത്യ സംഘം ഒഴിപ്പിച്ചു. വെള്ളൂക്കുന്നേൽ ജിജി, അനിതാ ജിജി എന്നിവർ കൈവശം വെച്ചിരുന്ന ഭൂമിയാണ് ഒഴിപ്പിച്ചത്. വ്യാജരേഖകൾ ചമച്ചാണ് ഇവർ ഭൂമി കൈവശം വച്ചിരുന്നത്.കോടതി ഉത്തരവിനെ തുടർന്ന് ഭൂ സംരക്ഷണ നിയമ പ്രകാരമാണ് നടപടി. സബ് കളക്‌ടർ അരുൺ എസ് നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഭൂമി ഒഴിപ്പിച്ചത്.