കട്ടപ്പന ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്രം തിരുനാൾ മഹോത്സവം ഫെബ്രുവരി 20 മുതൽ 27 വരെ
കട്ടപ്പന ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്രം തിരുനാൾ മഹോത്സവം ഫെബ്രുവരി 20 മുതൽ 27 വരെ നടക്കും. 20 ന് 6.30 ന് ദീപാരധനയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. കുമരകം എം.എൻ ഗോപാലൻ തന്ത്രികൾ തൃക്കൊടിയേറ്റും. തുടർന്ന് പ്രസാദവൂട്ട് നടക്കും.
21 ന് രാവിലെ 4.30 മുതൽ വിവിധ ചടങ്ങുകൾ നടക്കും. വൈകിട്ട് 7 ന് നൃത്തസന്ധ്യ അരങ്ങേറും.
22ന് വൈകിട്ട് 7 മണിക്ക് പ്രസീത ചാലക്കൂടി നയിക്കുന്ന തൃശൂർ പ്രസി ഫോക്ക് ബാൻഡ് അവതരിപ്പിക്കുന്ന ഓളുള്ളേരി ഫോക്ക് മെഗാ ഷോയും നടക്കും.
23 ന് രാവിലെ 4.30 ന് വിവിധ ചടങ്ങുകൾ
രാവിലെ 9 ന് ആയില്യ പൂജയും
വൈകിട്ട് 5 ന് ശ്രീ ചക്രപൂജയും നടക്കും.
24 ന് രാവിലെ 7ന് ഭഗവാന് അംശം സമർപ്പിക്കൽ,8.30 ന് ദുർഗ്ഗാ ഭഗവതിക്ക് പൗർണ്ണമി പൊങ്കാല ,10 ന് ഉത്സവബലി, 12 ന് ഉത്സവബലി ദർശനം, തുടർന്ന് പ്രസാദവൂട്ട് എന്നിവയും നടക്കും.
26ന് വൈകിട്ട് അഞ്ചു കരകളിൽ നിന്നും ആരംഭിച്ച് 7 ന് ഇടുക്കികവല ശ്രീലക്ഷ്മി നാരായണ ക്ഷേത്ര സന്നിധിയിൽ നിന്നും മഹാ ഘോഷയാത്ര ആരംഭിക്കും.
ഘോഷയാത്രയ്ക്ക് ശേഷം ക്ഷേത്രസന്നിധിയിൽ 500ൽ പരം കലാകാരന്മാർ അണിനിരക്കുന്ന വാദ്യമേളങ്ങൾ, നിശ്ചല ദൃശ്യങ്ങൾ ,പുരാണ കഥാപാത്രങ്ങൾ, പൂരക്കാവടികൾ എന്നിവയുടെ ഭക്തിനിർഭരമായ ദൃശ്യാവിഷ്കാരമായ പൂര കാഴ്ചയും നടക്കും.
27 ന് വൈകിട്ട് 5 ന് ആറാട്ട് പുറപ്പാട്.
ആറാട്ട് ഘോഷയാത്രയ്ക്ക് ശേഷം വലിയകണ്ടം വെള്ളയാംകുടി കര അവതരിപ്പിക്കുന്ന മെഗാ തിരുവാതിരയും നടക്കുമെന്ന് ക്ഷേത്രം പ്രസിഡണ്ട് സന്തോഷ് ചാളനാട്ട് ,വൈസ് പ്രസിഡണ്ട് എം .എൻ സാബു അറക്കൽ, സെക്രട്ടറി പി .ഡി ബിനു പാറയിൽ ,മേൽശാന്തി എം. എസ് ജഗദീഷ് ശാന്തി എന്നിവർ അറിയിച്ചു