Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

റേഷന്‍ കടകളില്‍ മോദി ചിത്രം വെക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശം നടപ്പിലാക്കില്ല’; മുഖ്യമന്ത്രി പിണറായി വിജയന്‍



റേഷന്‍ കടകളില്‍ മോദി ചിത്രം വെക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശം നടപ്പിലാക്കില്ല’; മുഖ്യമന്ത്രി പിണറായി വിജയന്‍

കേന്ദ്രസര്‍ക്കാര്‍ കിലോയ്ക്ക് 29 രൂപ നിരക്കില്‍ ലഭ്യമാകുന്ന ഭാരത് അരി വിഷയം നിയമസഭയില്‍. റേഷന്‍ കടകളില്‍ മോദി ചിത്രം വെക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശം നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.

പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ റേഷന്‍ ഷോപ്പുകളില്‍ പ്രചരിപ്പിക്കുകയെന്നത് ഇതുവരയില്ലാത്ത പ്രചരണ പരിപാടിയാണ്. കേരളം ഇത് നടപ്പാക്കില്ല. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കും. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.റേഷന്‍ കടകള്‍ക്ക് മുന്നില്‍ പ്രധാനമന്ത്രിയുടെ ചിതത്രമുളള ബാനറുകള്‍ സ്ഥാപിക്കണം, പ്രധാനമന്ത്രിയുടെ ചിത്രങ്ങളുളള കവറുകള്‍ വിതരണം ചെയ്യണം തുടങ്ങിയവയാണ് കേന്ദ്ര ഭക്ഷ്യ സെക്രട്ടറി സംസ്ഥാന ഭക്ഷ്യ സെക്രട്ടറിക്ക് നല്‍കിയ കത്തിലെ നിര്‍ദ്ദേശങ്ങള്‍.

കേന്ദ്രം പല രൂപത്തില്‍ ഭക്ഷ്യ പൊതു വിതരണത്തില്‍ ഇടപെടുന്ന സ്ഥിതിയാണ് നിലവിലുളളതെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനിലും സഭയെ അറിയിച്ചു. കേരളത്തിന് ആവശ്യമായ അരി നല്‍കുന്നതില്‍ പോലും കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചില്ല. 8 വര്‍ഷമായി നല്‍കുന്ന അരിയുടെ അളവ് വര്‍ധിപ്പിച്ചില്ലെന്നും മന്ത്രി വ്യക്തമാക്കി.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!