Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ചപ്പാത്ത് വീടിനുമുന്നിൽവച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിനോജ് ബോധരഹിതനായി കിടക്കാൻ തുടങ്ങിയിട്ട് 109 ദിവസം, എന്താണ് സംഭവിച്ചതെന്നറിയാതെ കുടുംബവും പൊലീസും






അബോധാവസ്ഥയിൽ കഴിയുന്ന മകനുണ്ടായ അപകടത്തിന്റെ കാരണമറിയാൻ പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങുകയാണ് ഒരു പിതാവ്. ഇടുക്കി ചപ്പാത്ത് സ്വദേശി ബിനോജാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലുള്ളത്. ബിനോജിന് പരുക്കേറ്റത് എങ്ങനെയെന്ന് കണ്ടെത്താൻ പിതാവ് മോഹനൻ നൽകിയ പരാതിയിൽ അന്വേഷണം നിർത്തിയെന്നാണ് പൊലീസിന്റെ വിശദീകരണം.
കഴിഞ്ഞ ഒക്ടോബറിലാണ് വീടിന് മുന്നിലെ വഴിയരികിൽ ഗുരുതരമായി പരിക്കേറ്റ് ബോധരഹിതനായ നിലയിൽ മകൻ ബിനോജിനെ മോഹനൻ കണ്ടെത്തുന്നത്. സ്വകാര്യ ആശുപത്രികളിലടക്കം ലക്ഷങ്ങൾ മുടക്കി മകനെ ചികിൽസിച്ചെങ്കിലും പുരോഗതിയുണ്ടായില്ല. ബിനോജിന് സംഭവിച്ചത് വാഹനാപകടമാണോ ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്നറിയാനുള്ള ശ്രമത്തിലാണ് മോഹനൻ.
അയൽവാസിയുമായി മകൻ വാക്കു തർക്കത്തിൽ ഏർപ്പെട്ടത്തിന് പിന്നാലെയാണ് അപകടമെന്നാണ് മോഹനന്റെ ആരോപണം. വിഷയത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും, ഡി ജി പി ക്കും, മനുഷ്യാവകാശ കമ്മീഷനും കുടുംബം പരാതി നൽകിയിട്ടുണ്ട്. ബിനോജിന്റെ ഭാര്യക്കും മക്കൾക്കും നീതി ലഭിക്കും വരെ നിയമ പോരാട്ടം തുടരാനാണ് മോഹനന്റെ തീരുമാനം.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!