നാട്ടുവാര്‍ത്തകള്‍
ഫാ. സ്റ്റാന്‍ സ്വാമിയെ മാവോയിസ്റ്റാക്കാനുള്ള ശ്രമങ്ങളുമായി അന്വേഷണ ഏജന്‍സി; ചികിത്സ തുടരാന്‍ അനുവദിച്ച് കോടതി
ജസ്യൂട്ട് വൈദികനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഫാ. സ്റ്റാന്‍ സ്വാമി മാവോസ്റ്റാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള കരുനീക്കങ്ങളുമായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). കഴിഞ്ഞ ഒക്ടോബര്‍ 20-നാണ് ഭീമ കൊറേഗാവ് കേസില്‍ യുഎപിഎ ചുമത്തി എന്‍ഐഎ അറസ്റ്റു ചെയ്തത്. ജൂണ്‍ 17-ന് കേസ് പരിഗണിച്ചപ്പോഴായിരുന്നു എങ്ങനെയും ഫാ. സ്റ്റാന്‍സ്വാമിയെ മാവോയിസ്റ്റാക്കി മാറ്റണമെന്നുള്ള നിര്‍ബന്ധബുദ്ധിയോടെ എന്‍ഐഎ വാദങ്ങള്‍ ഉയര്‍ത്തിയത്. എന്നാല്‍, ഇപ്പോള്‍ ചികിത്സ നടത്തുന്ന നവിമുംബൈയിലെ ഹോളി ഫാമിലി ആശുപത്രിയില്‍ ജൂലൈ അഞ്ചുവരെയാണ് ചികിത്സ