ഇടുക്കി രൂപതാ ബൈബിൾ കൺവെൻഷൻ കൃപാഭിഷേകം-2024ഫെബ്രുവരി 21 മുതൽ 25 വരെ ഇരട്ടയാർ സെന്റ് തോമസ് പള്ളിയിൽ .
ഇടുക്കി രൂപതാ ബൈബിൾ കൺവെൻഷൻ കൃപാഭിഷേകം-2024
ഫെബ്രുവരി 21 മുതൽ 25 വരെ ഇരട്ടയാർ സെന്റ് തോമസ് പള്ളിയിൽ .
കൺവെൻഷന്റെ ആദ്യ ദിനമായ
21 ന് ആം തീയതി വൈകുന്നേരം
4.30 ന് ജപമാല/ കുരിശിന്റെ വഴിയോടെ ശുശ്രുഷകൾ തുടങ്ങും.
തുടർന്ന് ഇടുക്കി രൂപത
പിതാവ് മാർ ജോൺ നെല്ലിക്കുന്നേൽ കൺവെൻഷൻ ഉൽഘാടനം ചെയ്തു വിശുദ്ധ ബലി അർപ്പിക്കും.
തുടർന്ന്
അണക്കര മരിയൻ ധ്യാന കേന്ദ്രം
ഡയറക്ടർ, ഫാദർ ഡെമിനിക് വാളന്മനാൽ നയിക്കുന്ന കൃപാഭിഷേകം ശുശ്രുഷയും, ദിവ്യകാരുണ്യ ആരാധനയും,വിടുതൽ ശുശ്രുഷയും, സൗഖ്യ ശുശ്രുഷയും നടക്കും.
തുടർന്നുള്ള ദിവസങ്ങളിൽ
പിതാക്കന്മാരായ മാർ. സെബാസ്റ്റ്യൻ വാണിയാപുരക്കൽ,
മാർ.ജോർജ് മഠത്തികണ്ടതിൽ, മാർ. ജോസഫ് എരുമച്ചാടത്തു എന്നിവർ വിവിധ ദിവസങ്ങളിൽ പരിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകുമെന്ന് വികാരി ജനറൽ ഫാ. ജോസ് കരിവേലിക്കൽ അറിയിച്ചു.
വി. കുർബാന, ദിവ്യകാരുണ്യ ആരാധന,
വചന പ്രഘോഷണം,
വിടുതൽ ശുശ്രുഷ ,സൗഖ്യ ശുശ്രുഷ എന്നിവ കൺവെൻഷന്റെ ഭാഗമായി നടക്കും.