ജലസേചന പദ്ധതികള്‍ക്ക് ഊന്നല്‍; വന്‍കിട, ചെറുകിട ജലസേചന പദ്ധതികള്‍ക്ക് 35 കോടിരൂപ
ജലസേചന പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കി സംസ്ഥാന ബജറ്റ്. വന്‍കിട, ചെറുകിട ജലസേചന പദ്ധതികള്‍ക്ക് 35 കോടിരൂപ പ്രഖ്യാപിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിക്ക് 10 കോടി രൂപ നീക്കിവെക്കും. ഇടമലയാര്‍ പദ്ധതിക്കുള്ള സഹായം 35 കോടി രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. കെഎസ്ഇബി ഡാമുകളുടെ അറ്റകുറ്റപ്പണിക്ക് പത്തു കോടി രൂപ പ്രഖ്യാപിച്ച് ധനമന്ത്രി.
ഇടുക്കി ഡാം ടൂറിസം പദ്ധതിക്ക് ആദ്യഘട്ടമായി അഞ്ചു കോടി രൂപ ബജറ്റില്‍ അനുവദിച്ചു. പുതിയ ജലവൈദ്യുത പദ്ധതിയുടെ സാധ്യതാ പഠനത്തിന് 15 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കെഎസ്ഇബിക്ക് പ്രളയ പ്രതിരോധത്തിന് 18.18 കോടി അനുവദിക്കും. അനര്‍ട്ടിന് 9.2 കോടിയും വകയിരുത്തി.
ഗതാഗത മേഖലയില്‍ നടപ്പാക്കിയത് സമഗ്രമായ പരിഷ്‌കാരമെന്ന് കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കെഎസ്ആര്‍ടിസിക്കുള്ള ധനസഹായം ഈ സര്‍ക്കാര്‍ കൂട്ടി.കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ വലിയ സഹായമാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 4917.92 കോടി മൂന്നുവര്‍ഷത്തിനിടെ അനുവദിച്ചു. കെഎസ്ആര്‍ടിസിക്ക് പുതിയ ഡീസല്‍ ബസുകള്‍ വാങ്ങാന്‍ 92 കോടി വകയിരുത്തി. ഇത് ഉള്‍പ്പെടെ കെഎസ്ആര്‍ടിസിക്ക് 128.54 കോടി വകയിരുത്തി.
സംസ്ഥാനത്ത് ആകമാനം 2000 വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി. ബജറ്റില്‍ 25 കോടി വകയിരുത്തി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുജ്ജീകരണത്തിന് മാസ്റ്റര്‍ പ്ലാന്‍. ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് 117.18 കോടി. സ്റ്റേറ്റ് ഡേറ്റാ സെന്ററിന് 47 കോടിയും അനുവദിച്ചു.