6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

2,000 വൈ-ഫൈ ഹോട്ട്സ്പോട്ടുകള്‍ കൂടി; 25 കോടി വകയിരുത്തി



സംസ്ഥാനത്ത് ആകമാനം 2000 വൈ-ഫൈ ഹോട്ട്സ്പോട്ടുകള്‍ കൂടി. ബജറ്റിൽ 25 കോടി വകയിരുത്തി ധനമന്ത്രി കെ.എൻ ബാലഗോപാൽ. പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുജ്ജീകരണത്തിന് മാസ്റ്റർ പ്ലാൻ. ഇൻഫോർമേഷൻ ടെക്നോളജി മിഷന്റെ പ്രവർത്തനങ്ങൾക്ക് 117.18 കോടി. സ്റ്റേറ്റ് ഡേറ്റാ സെന്ററിന് 47 കോടിയും അനുവദിച്ചു.

കേരള സ്റ്റാർട്ടപ്പ് മിഷന് 90.52 കോടി. കളമശേരി കിൻഫ്ര പാർക്കിൽ ടെക്നോളജി പാർക്ക് സ്ഥാപിക്കാൻ 20 കോടി. ടൂറിസം മേഖലയ്ക്ക് 351.42 കോടി വകയിരുത്തി. കെടിഡിസിക്ക് 12 കോടി രൂപ മാറ്റിവയ്ക്കും. ടൂറിസം വിപണന മേഖലയ്ക്ക് 78.17 കോടി രൂപ മാറ്റിവയ്ക്കും. വിനോദ സഞ്ചാര മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 15 കോടി രൂപ. പരമ്പരാഗത ഉത്സവങ്ങള്‍ പ്രോത്സാഹിപ്പിക്കും.

ഉത്തരവാദിത്ത ടൂറിസത്തിന് 15 കോടി. മുസിരിസ് ഹെറിറ്റേജ് പദ്ധതിക്ക് 14 കോടി. ചാംപ്യന്‍സ് ട്രോഫി വള്ളംകളിക്ക് 9.96 കോടി രൂപ. തുറമുഖ വികസനത്തിനും, കപ്പല്‍ ഗതാഗതത്തിന് 74.7 കോടി. കൊല്ലം തുറമുഖ വികസനത്തിന് തുക വകയിരുത്തി. ചെറുകിട തുറമുഖങ്ങള്‍ക്ക് അഞ്ച് കോടി. ഒറ്റപ്പാലത്ത് ഗ്രഫീൻ ഉല്‍പാദന കേന്ദ്രം. പൈതൃക സംരക്ഷണ പദ്ധതിക്ക് 24 കോടി. കെടിഡിസിക്ക് 12 കോടിയും അനുവദിച്ചു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!