Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഷാജു.വി.തുരുത്തൻ ചെയർമാൻ; പാലാ നഗരസഭയിൽ എൽഡിഎഫിന് വിജയം
പാലാ നഗരസഭ ചെയർമാനായി കേരള കോൺഗ്രസ് (എം) അംഗം ഷാജു തുരുത്തൻ തെരഞ്ഞെടുക്കപ്പെട്ടു. 26 അംഗങ്ങൾ ഉള്ള നഗരസഭയിൽ 17 അംഗങ്ങളുടെ വോട്ട് ഷാജുവിന് ലഭിച്ചു. 16 വോട്ട് പ്രതീക്ഷിച്ച ഇടതുപക്ഷത്തിന് യുഡിഎഫിന് ഒപ്പമുണ്ടായിരുന്ന സ്വതന്ത്ര അംഗവും ഇടത് സ്ഥാനാര്‍ത്ഥിക്ക് വോട്ട് രേഖപ്പെടുത്തി.
10 വോട്ട് പ്രതീക്ഷിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിൻസി വിസി തയ്യിലിന് ഒൻപത് വോട്ടാണ് ലഭിച്ചത്. ഇടത് മുന്നണി ധാരണ പ്രകാരം സിപിഐഎം പ്രതിനിധി രാജിവച്ചതിനെ തുടർന്നാണ് നഗരസഭാ ചെയർമാൻ സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയത്.