ഇടുക്കി നെടുങ്കണ്ടം കാരിത്തോട്ടിൽ യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പോലീസ്


ഇടുക്കി നെടുങ്കണ്ടം കാരിത്തോട്ടിൽ യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പോലീസ്. അശോകവനം കല്ലുപുരയ്ക്കകത്ത് പ്രവീൺ ആണ് മരിച്ചത്.
കൊലപാതകമാണന്നായിരുന്നു പോലീസിന്റെ പ്രാഥമിക സംശയം. പിതാവിനെ ചോദ്യം ചെയ്തതിൽ നിന്നും, പ്രവീണിന്റെ ശരീരത്തിൽ ഏറ്റിട്ടുള്ള മുറിവുകളെ ആസ്പദമാക്കിയും നടത്തിയ പരിശോധനയിലാണ് ആത്മഹത്യയെന്ന് സ്ഥിരീകരിച്ചത്
ഇന്ന് രാവിലെയാണ് പ്രവീണിനെ കുത്തേറ്റ നിലയിൽ കാരിത്തോട്ടിലെ വീടിന് മുമ്പിൽ കണ്ടെത്തിയത്ത്. സ്ഥിരമായി മദ്യപിച്ച് ബഹളമുണ്ടാക്കുമായിരുന്ന പ്രവീൺ ഇന്നലെ രാത്രിയിലും പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. ഇതിനെ തുടർന്ന് പിതാവ് അടുത്ത ബന്ധുവീട്ടിലാണ് രാത്രിയിൽ കഴിഞ്ഞത്. ശേഷം രാവിലെ വീട്ടിലേക്ക് എത്തിയപ്പോഴാണ് മരിച്ച നിലയിൽ കിടക്കുന്നതായി കണ്ടതെന്നാണ് ഔസേപ്പച്ചൻ നാട്ടുകാരോടും പോലീസിനോടും പറഞ്ഞത്.എന്നാൽ എത്തിയ സമയവും ബന്ധുക്കൾ പറഞ്ഞ സമയവും തമ്മിൽ വ്യത്യാസമുണ്ടാവുകയും ഔസേപ്പച്ചനെ പ്രാഥമികമായി ചോദ്യം ചെയ്തതിൽ പൊരുത്തം ഇല്ലാതിരിക്കുകയും ചെയ്തതിനെ തുടർന്ന് പോലീസ് കൊലപാതകത്തിലേക്ക് സംശയം ഉന്നയിച്ചിരുന്നു.ഇതിനെ തുടർന്ന് പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് വീണ്ടും ചോദ്യം ചെയ്തു.ശേഷം മൃതദേഹത്തിൽ നടത്തിയ പോലീസിന്റെ പരിശോധനയിലാണ് ആത്മഹത്യയാണെന്ന് നിഗമനത്തിൽ എത്തിയത്.പ്രവീൺ തുടർച്ചയായി മാനസിക വിഭ്രാന്തി കാണിക്കുകയും മദ്യപിച്ച് വഴക്ക് ഉണ്ടാക്കുകയും ചെയ്തിരുന്ന ആളാണ്. ഇന്നലെയും സമാനമായ രീതിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. മുമ്പും ഇയാൾ ആത്മഹത്യാ പ്രവണത പുലർത്തിയിരുന്നതായി പോലീസ് പറഞ്ഞു. കഴുത്തിൽ ആദ്യം രണ്ട് മുറിവുകൾ ഉണ്ടാക്കുകയും തുടർന്ന് ആഴത്തിൽ കുത്തുകയുമായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കഴുത്തിനും വയറിനും ആണ് കുത്തേറ്റത്. വയറിൽ ആഴത്തിൽ നാലോളം കുത്തേറ്റിട്ടുണ്ട്.വൻകുടലും ചെറുകുടലും പുറത്തേക്ക് ചാടിയ നിലയിലായിരുന്നു.നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലേക്ക് എത്തിക്കുവാനായി കൊണ്ടുപോയെങ്കിലും വഴിമദ്യേ മരിക്കുകയായിരുന്നു. രാവിലെ 6നും എട്ടിനുമിടയിലാണ് സംഭവം നടന്നത്.മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ഇടുക്കി മെഡിക്കൽ കോളേജിൽ പോലീസ് സർജൻ്റെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.