Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു

കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി 2022 – 27 നവകേരളത്തിന് ജനകീയാസൂത്രണം വാർഷിക പദ്ധതി 2024-25 വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു.
വികസനവുമായി ബന്ധപ്പെട്ട 14 ഗ്രൂപ്പുകൾ തിരിഞ്ഞാണ് ചർച്ചകൾ നടന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം റ്റി മനോജ് വർക്കിംഗ് ഗ്രൂപ്പിന്റ് ഉദ്ഘാടനം നിർവ്വഹിച്ചു.
വൈസ് പ്രസിഡന്റ് കുസുമം സതീഷ് അദ്ധ്യക്ഷയായിരുന്നു.
ബ്ലോക്ക്പഞ്ചായത്തംഗങ്ങൾ, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ , ഉദ്യോഗസ്ഥർ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.













































































