kgees_new
Letterhead top
6000-x-2222-01
134
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
Untitled-1
business_logo copy
JMP
WhatsApp Image 2024-03-12 at 12.35.45_3608ed06
05_Carmel-School_Web-Advt-copy
Banner Cir
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ 139 മത് സ്ഥാപക ദിനം വിപുലമായി ആഘോഷിക്കാൻ ഒരുങ്ങി കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റി






ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 139 മത് സ്ഥാപകദിനം കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ സമചിതമായി ആഘോഷിക്കാൻ തീരുമാനിച്ചതായി മണ്ഡലം പ്രസിഡണ്ട് സിജു ചക്കുംമൂട്ടിൽ അറിയിച്ചു.

ഡിസംബർ 28 -ആം തീയതി രാവിലെ 10 മണിക്ക് കട്ടപ്പന ഗാന്ധി സ്ക്വയറിൽ പുഷ്പർച്ചനയെ തുടർന്ന് കട്ടപ്പന മുനിസിപ്പൽ മിനി സ്റ്റേഡിയത്തിൽ മണ്ഡലം പ്രസിഡണ്ട് സിജു ചക്കുംമൂട്ടിൽ പതാക ഉയർത്തും.

തുടർന്നു നടക്കുന്ന ജന്മദിന സമ്മേളനം
എഐസിസി അംഗം അഡ്വക്കേറ്റ് ഇ എം ആഗസ്തി
ഉദ്ഘാടനം ചെയ്യും.


മുൻ ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് ഇബ്രാഹിംകുട്ടി കല്ലാർ ജന്മദിന സന്ദേശം നൽകും .
യുഡിഎഫ് ചെയർമാൻ ജോയ് വെട്ടിക്കുഴി ജന്മദിന കേക്ക് മുറിക്കും.
കെപിസിസി സെക്രട്ടറി തോമസ് രാജൻ മുതിർന്ന കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും പൊന്നാട അണിയിച്ച ആദരിക്കും .
കൂടാതെ കഴിഞ്ഞ റവന്യൂ സ്കൂൾ കലോത്സവങ്ങളിൽ വിജയികളായ കുട്ടികളെയും മറ്റ് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും കട്ടപ്പന ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് തോമസ് മൈക്കിൾ ആദരിക്കും.

വാർത്താ സമ്മേളനത്തിൽ മണ്ഡലം പ്രസിഡണ്ട് ഷിജു ചക്കുംമൂട്ടിൽ, ജോസ് ആനക്കല്ലിൽ , സി എം തങ്കച്ചൻ , ജിതിൻ ഉപ്പുമാക്കൽ, ഷാജി വെള്ളമാക്കൽ, പി ജെ ജോസഫ് , സജിമോൾ ഷാജി, സിന്ധു വിജയകുമാർ , മേരിദാസൻ , രാധാകൃഷ്ണൻ നായർ , ഷാജൻ എബ്രഹാം, സാന്ദ്ര ജോസഫ് എന്നിവർ പങ്കെടുത്തു









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!