Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പൂർവ വിദ്യാർത്ഥി സംഗമം നടന്നു

പീരുമേട്: മാർ ബസേലിയോസ് എൻജിനീയറിങ് കോളേജിൽ പൂർവ വിദ്യാർത്ഥി സംഗമം നടന്നു. അലുമിനി അസോസിയേഷൻ ട്രഷറർ നികിത് കെ സക്കറിയുടെ അധ്യക്ഷതത്തിൽ ചേർന്ന യോഗം കോളേജ് പ്രിൻസിപ്പൽ ഡോ. വി. ഐ.ജോർജ് ഉദ്ഘാടനം ചെയ്തു. കോളേജിന്റെ ഉന്നമനത്തിന് വേണ്ടി അലുമിനി അസോസിയേഷൻ നടത്തുന്ന പ്രവർത്തനങ്ങൾ സ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. പൂർവ വിദ്യാർത്ഥി സംഗമങ്ങൾ കോളേജിന് പുറത്ത് തിരുവല്ലയിൽ ഡിസംബർ 30 ഇന്നും എറണാകുളത്തും ജനുവരി 13 ഇന്നും നടത്താൻ യോഗം തീരുമാനിച്ചു. അലുമിനി അസോസിയേഷൻ സെക്രട്ടറി ആര്യലക്ഷ്മി രതീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. പ്രോഗ്രാം കൺവീനർ ഫിനി ഫാത്തിമ, അൽമരിയ ജോസഫ്, ശ്യാമോൾ എസ് , ജിനോ മാത്യു, ശില്പ രാജൻ , നിസ്സു സൈമൺ , അലോന ഷാജൻ എന്നിവർ പ്രസംഗിച്ചു.