Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇടുക്കി മൂലമറ്റത്ത് അച്ഛനെയും അമ്മയെയും മകന്‍ വെട്ടിക്കൊന്നു
ഇടുക്കിയിൽ അച്ഛനെയും അമ്മയെയും മകൻ വെട്ടിക്കൊന്നു. മൂലമറ്റം ചേറാടിയിലെ കീലിയാനിക്കൽ സ്വദേശി കുമാരാൻ, ഭാര്യ തങ്കമണി എന്നിവരാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ മകൻ അജീഷിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.
കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. കുമാരനെ രാവിലെ പത്തരയോടെയാണ് വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആക്രമണത്തിൽ സാരമായി പരുക്കേറ്റ തങ്കമണി ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.







































































































































