Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

സംരംഭകത്വ പരിശീലനത്തിന് അപേക്ഷിക്കാം




പ്രവര്‍ത്തനകാര്യക്ഷമത നേടുവാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (കെഐഇഡി) അഞ്ച് ദിവസത്തെ പരിശീലന പരിപാടി (ഗ്രോത്ത് പള്‍സ് ) സംഘടിപ്പിക്കുന്നു. ഡിസംബര്‍ 19 മുതല്‍ 23 വരെ കളമശ്ശേരിയിലുള്ള കെഐഇഡി കാമ്പസിലാണ് പരിശീലനം. നിലവില്‍ സംരംഭം തുടങ്ങി അഞ്ച് വര്‍ഷത്തില്‍ താഴെ പ്രവര്‍ത്തിപരിചയമുള്ള സംരംഭകര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി, ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ്്, ജി എസ് ടി അല്ലെങ്കില്‍ ടാക്സേഷന്‍, ഓപ്പറേഷണല്‍ എക്സലന്‍സ്, സെയില്‍സ് പ്രോസസ് ആന്റ് ടീം മാനേജ്മെന്റ് തുടങ്ങിയ നിരവധി വിഷയങ്ങളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 3,540 രൂപയാണ് അഞ്ച് ദിവസത്തെ പരിശീലന ഫീസ് (കോഴ്സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പടെ). താമസം ആവശ്യമില്ലാത്തവര്‍ക്ക് 1,500 രൂപയാണ് അഞ്ച് ദിവസത്തെ പരിശീലനഫീസ്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കുള്ള പരിശീലന ഫീസ് താമസം ഉള്‍പ്പെടെ 2000 ഉം താമസം കൂടാതെ 1000 രൂപയുമാണ്. താല്‍പര്യമുള്ളവര്‍ക്ക് കെഐഇഡി വെബ്സൈറ്റ് www.kied.Info വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ ഫീസ് അടച്ചാല്‍ മതി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2532890, 2550322, 7012376994









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!