Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
INTUC യുടെ നേതൃത്വത്തിൽ 16 ന് കട്ടപ്പന ഹെഡ് ലോഡ് ഉപ സമിതി ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ

ഹെഡ്ലോഡ് ഫെഡറേഷന്റെ സംസ്ഥാന കമ്മിറ്റി യോഗം 2025 ഒക്ടോബർ 4 ശനിയാഴ്ച
എറണാകുളം ഐഎൻടിയുസി ഓഫീസിൽ ചേരുകയുണ്ടായി.
ഹെഡ് ലോഡ് മേഖലയിലെ വിവിധ വിഷയങ്ങൾ യോഗം വിശദമായി ചർച്ച ചെയ്തു. ചർച്ചകൾക്കു ശേഷം കൈക്കൊണ്ട തീരുമാനങ്ങൾ :
(1)ഒക്ടോബർ 16 -ാം തീയതി സംസ്ഥാനത്തെ എല്ലാ ഹെഡ് ലോഡ്ഉപസമിതി ഓഫീസുകൾക്ക് മുമ്പിലും ചുമട്ടുതൊഴിലാളികളുടെ പ്രതിഷേധ ധർണ്ണ നടത്താൻ തീരുമാനിച്ചു.
അതാതു മേഖലയിലെ ഉപസമിതിക്ക് കീഴിൽ വരുന്ന എല്ലാ തൊഴിലാളികളും അന്ന് ജോലി ഒഴിവാക്കി ഈ പ്രതിഷേധ സമരത്തിൽ പങ്കെടുക്കേണ്ടതാണ്.
ഇതുമായി ബന്ധപ്പെട്ടുന്നയിക്കുന്ന പ്രധാനപ്പെട്ട ആവശ്യങ്ങൾ:
- ചുമട്ടുതൊഴിലാളി നിയമം
കാലോചിതമായി പരിഷ്കരിക്കുക - ചുമട്ടുതൊഴിലാളികൾക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ഇപ്പോൾ ലഭിക്കുന്നില്ല എന്നതു പരിഗണിച്ച് തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കും ഫലപ്രഥമായ ചികിത്സ ലഭിക്കുന്നതിന് ഇ എസ് ഐ പദ്ധതി നടപ്പാക്കണം.
- ക്ഷേമനിധി ആനുകൂല്യങ്ങൾ വിദ്യാഭ്യാസം വിവാഹം ചികിത്സ മരണാനന്തരചെലവുകൾ തുടങ്ങിയവ യഥാസമയം വിതരണം ചെയ്യാനുള്ള ഊർജ്ജതമായ നടപടികൾ കൈക്കൊള്ളണം
- ക്ഷേമനിധി ആനുകൂല്യങ്ങൾ കാലോചിതമായി പരിഷ്കരിക്കുകയും വർദ്ധിപ്പിക്കുകയും വേണം
- ചുമട്ടു തൊഴിലാളികൾക്ക് 26 -എ കാർഡ് അനുവദിക്കുമ്പോൾ ജില്ലാ ക്ഷേമ ബോർഡുകളുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷമേ എ എൽ ഒ മാർ കാർഡുകൾ വിതരണം ചെയ്യാവൂ
- സ്കാറ്റഡ് മേഖലയിലെ തൊഴിലാളികൾക്ക് അവർ ക്ഷേമ ബോർഡിലേക്ക് അടച്ച അംശാദായ തുക വിരമിക്കുമ്പോൾ തിരിച്ചു നൽകേണ്ടത് യഥാസമയം നൽകുന്നില്ല തൊഴിലാളികൾ പിരിയുന്ന മുറയ്ക്ക് ഒരാഴ്ചയ്ക്കുള്ളിൽ അടച്ച തുകയും പെൻഷനും വിതരണം ചെയ്യാൻ നടപടി സ്വീകരിക്കുക.
- സ്കാറ്റേഡ് വിഭാഗം തൊഴിലാളികളെ ഇപ്പോൾ ക്ഷേമനിധികളിൽ ചേർക്കുന്നില്ല. സോഫ്റ്റ്‌വെയർ തകരാറാണ് കാരണമായി പറയുന്നത് ഇതു പരിഹരിച്ച് പുതുതായി അംഗത്വം എടുത്ത തൊഴിലാളികളെ ക്ഷേമനിധിയിൽ അംഗങ്ങളാക്കുക.
- സ്കാറ്റേഡ് വിഭാഗം തൊഴിലാളികളുടെ പെൻഷൻ തുക വർദ്ധിപ്പിക്കുക
- 26 എ . കാർഡുകൾ ഉള്ള തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക
- എൻഎഫ്എ |സിവിൽ സപ്ലൈസ് | എഫ് സി ഐ ഗോഡൗണുകളിലെ തൊഴിലാളികളുടെ തൊഴിൽ സുരക്ഷ ഉറപ്പുവരുത്തുകയും മന്ത്രിമാരുടെ സാന്നിധ്യത്തിൽ ചർച്ചചെയ്ത് അംഗീകരിച്ച കരാർ നടപ്പാക്കുകയും ചെയ്യുക
- ബെവ്കോ ജീവനക്കാരുടെ കൂലി വർദ്ധിപ്പിച്ച് ഉത്തരവായെങ്കിലും അത് നടപ്പാക്കുന്ന കാര്യത്തിൽ എല്ലായിടങ്ങളിലും തീരുമാനമായിട്ടില്ല കരാർ വ്യവസ്ഥകൾ നിർബന്ധമായും
നടപ്പാക്കാൻ നടപടികൾ സ്വീകരിക്കുക. - ബെവ്കോ ഗോഡൗണുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കുകയും കുടിശികവിതരണം ചെയ്യുകയും ചെയ്യുക – തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭ സമരങ്ങൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്













































































