Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കുടിയേറ്റ കർഷകരെ ഇറക്കിവിടാൻ അനുവദിക്കില്ലന്ന് ദേവികുളം മുൻ എംഎൽഎഎ.കെ. മണി



മുന്നാർ, കാന്തല്ലൂർ ചിന്നക്കനാൽ തുടങ്ങിയ പ്രദേശങ്ങളിലും ദേവികുളം നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലും അതിജീവനത്തിനുവേണ്ടി കുടിയേറി കൃഷിചെയ്ത് ഉപജീവനം നടത്തുന്ന കർഷകരെ സ്വന്തം മണ്ണിൽ നിന്നും കുടിയിറക്കാൻ അനുവദിക്കില്ലെന്ന് മുൻ കെ.പി.സി.സി. വൈസ്: പ്രസിഡന്റ് ഏ.കെ. മണി എക്സ്: എം എൽ.എ പറഞ്ഞു.

കർഷക പ്രേമം പറഞ്ഞ് ഉദ്യോഗസ്ഥരെ മെക്കിട്ട് കേറുന്ന സി.പി.എം.നേതാക്കൾക്ക് അവരെ നിലയ്ക്ക് നിറുത്താൻ നടപടി സ്വീകരിക്കണമെന്ന് പിണറായി വിജയനോട് ആവശ്യപ്പെടുവാൻ ആർജ്ജവം ഉണ്ടോയെന്ന് മണി ചോദിച്ചു. ചെറുകിട കുടിയേറ്റ കർഷകരെ സ്വന്തം ഭൂമിയിൽ നിന്നും അടിച്ചിറക്കാനുളള പിണറായി സർക്കാർ തീരുമാനം നടപ്പാക്കാൻ കോൺഗ്രസ് അനുവദിക്കില്ലെന്നും ബഹുജനങ്ങളെ സംഘടിപ്പിച്ചു കൊണ്ട് കുടിയിറക്ക് നീക്കത്തെ ചെറുത്തു തോല്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കാന്തലൂർ കോൺഗ്രസ്സ് മണ്ഡലം കൺവെൻഷൻ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എ കെ മണി.
കോൺഗ്രസ് മണ്ഡലം കാന്തല്ലൂർ പ്രസിഡന്റ് വി.മുരുകയ്യ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. നിർവ്വാഹക സമിതി അംഗം എ.പി.ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തി. സിനോജ് അടിമാലി ,വി.റ്റി. പാപ്പച്ചൻ, ടെൽസൺ അഗസ്റ്റിൻ, എസ്. മണികണ്ഠൻ, കലാഗൗതം തുടങ്ങിയവർ സംസാരിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!