പ്രധാന വാര്‍ത്തകള്‍
സ്വകാര്യ ആശുപത്രികളില്‍ വാക്സിനുകള്‍ക്ക് ഈടാക്കാവുന്ന പരമാവധി വില നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറങ്ങി.
സ്വകാര്യ ആശുപത്രികളില്‍ വാക്സിനുകള്‍ക്ക് ഈടാക്കാവുന്ന പരമാവധി വില നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറങ്ങി. സ്വകാര്യ ആശുപത്രികള്‍ വാക്സിന് വില കൂട്ടി വില്‍പ്പന നടത്തി ലാഭമുണ്ടാക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. കേന്ദ്ര ഉത്തരവ് പ്രകാരം കോവിഷീല്‍ഡ് വാക്സിന് പരമാവധി 780 രൂപയും കോവാക്സിന് പരമാവധി 1410 രൂപയും റഷ്യന്‍ നിര്‍മിത വാക്സിനായ സ്പുട്നിക്-വി വാക്സിന് 1145 രൂപയും ഈടാക്കാം. ടാക്സ്, 150 രൂപ സര്‍വീസ് ചാര്‍ജ് എന്നിവ ഉള്‍പ്പെടെയാണ് ഈ നിരക്ക്.