വാൾ ആർട്ട് പെയ്ന്റിംഗ് വഴി ന്യൂ ഇയർ പാർട്ടിയുടെ പ്രചരണം; ചെറുപ്പക്കാർക്കിടയിൽ സൂപ്പർ ഹിറ്റായി പള്ളിക്കവലയിലെ കെട്ടിടം


അൺടോൾഡ് കട്ടപ്പനയെന്ന ഇൻസ്‌റ്റാഗ്രാം പേജ് സംഘടിപ്പിക്കുന്ന ന്യൂഇയർ പാർട്ടിയുടെ പ്രചരണാർത്ഥമാണ് പള്ളിക്കവലയിലെ പഴയ എക്സൈസ് ഓഫീസ് കെട്ടിടത്തിൽ വാൾ ആർട്ട് പെയ്ന്റിംഗ് ചെയ്തിരിക്കുന്നത്.പരിസ്ഥിതി സൗഹാർദ്ദമായി എങ്ങനെ പരസ്യം ചെയ്യാമെന്ന ആശയത്തിൽ നിന്നാണ് അതിമനോഹര വാൾ ആർട്ട് പെയ്ന്റിംഗ് അൺടോൾഡ് കട്ടപ്പന ഇൻസ്റ്റാഗ്രാം പേജ് അഡ്മിൻ സെബാസ്റ്റ്യൻ
യാഥാർത്ഥ്യമാക്കിയെടുത്തത്.ആളുകൾ ഏറെ ശ്രദ്ധിക്കപ്പെടാൻ സാധ്യതയുള്ള ഇടവും ഒരു കെട്ടിടവും കണ്ടെത്തുകയായിരുന്നു ആദ്യ ഉദ്യമം.അധികം അലയാതെ തന്നെ പള്ളികവലയിലെ പഴയ എക്സൈസ് ഓഫീസ് കെട്ടിടം കണ്ടെത്തി.പിന്നീട് ഉടമയുമായി സംസാരിച്ച് പെയ്ന്റ് ചെയ്യാൻ അനുമതി വാങ്ങി.പിന്നീട് വാൾ ആർട്ട് പെയ്ന്റർമാരെ നാട്ടിൽ തന്നെ അന്വേഷിച്ചെങ്കിലും കിട്ടിയില്ല.തുടർന്ന് കൊച്ചിയിലെ ആർട്ട് വിംഗ്സിനെ എത്തിച്ച് കെട്ടിടം ഈ രീതിയിലാക്കി.അൺടോൾഡ് കട്ടപ്പന സംഘടിപ്പിക്കുന്ന ന്യൂ ഇയർ പാർട്ടി ഏഞ്ചസ്റ്റോയുടെ പ്രചരണാർത്ഥമാണ് വാൾ ആർട്ട് പെയ്ന്റിംഗ് ചെയ്തിരിക്കുന്നത്.പേര് പോലെ മാലാഖയുടെ ചിറകുകൾ തന്നെയാണ് ചുവർ ചിത്രത്തിലെ പ്രധാന ആകർഷണം .കെട്ടിടം പെയ്ന്റ് ചെയ്യാൻ തുടങ്ങിയപ്പോൾ മുതൽ ജനശ്രദ്ധ നേടിയിരുന്നു.പൂർത്തിയായ തോടെ പലരും ഇവിടെ നിന്ന് ചിത്രങ്ങൾ പകർത്താനും എത്തുന്നുണ്ട്.പലരും ഫ്ലക്സ് ബോർഡുകൾ പ്രചരണത്തിനായി വഴി നീളെ സ്ഥാപിക്കുമ്പോൾ പ്രകൃതിയോട് ഇണങ്ങി നിന്നുള്ള സെബാസ്‌റ്റ്യന്റെ പ്രചരണ തന്ത്രം ആളുകൾക്കിടയിൽ സൂപ്പർ ഹിറ്റായിക്കഴിഞ്ഞു.