Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പനയിലെ ലോഡ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ അനീഷ് വിദേശ ജോലി വാഗ്ദാനം ചെയ്ത് വാങ്ങിയത് ലക്ഷങ്ങൾ

കട്ടപ്പന ടൗൺഹാൾ ജംഗ്ഷനിലെ ലോഡ്ജിൽ രണ്ട് ദിവസം മുമ്പാണ്
കൊച്ചുതോവാള പാറച്ചെരുവിൽ അനീഷ് മുറി എടുത്തത്.
തിങ്കളാഴ്ച്ച ഉച്ചക്ക് ശേഷം ആളെ കാണാതായതോടെ ലോഡ് ഉടമ റൂമിൽ എത്തിയപ്പോൾ അകത്തു നിന്നും പൂട്ടിയതായി കണ്ടു.
തുടർന്ന് പൂട്ട് പോളിച്ച് അകത്തുകയറിയപ്പോഴാണ് അനീഷ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിച്ചു.
വിദേശ ജോലി വാഗ്ദാനം ചെയ്ത് അനീഷ് നിരവധിപ്പേരുടെകൈയ്യിൽ നിന്നും ലക്ഷങ്ങൾ വാങ്ങിയതായി ആക്ഷേപമുണ്ട്.
പോലീസ് അന്വേഷണം ആരംഭിച്ചു.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056













































































