ആശുപത്രിയിൽ കൊണ്ടു പോകുന്ന വഴിക്ക് വാഹനത്തിൽ തന്നെ യുവതി പ്രസവിച്ചു .
ആരോഗ്യ വകുപ്പ് അധികൃതരുടെ സമയോചിതമായ ഇടപെടൽ മൂലം കുഞ്ഞിനെയും അമ്മയെയും സുരക്ഷിതമായി ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞു,യുവതി വാഹനത്തിൽ വച്ച് പെൺകുഞ്ഞിനാണ് ജന്മം നൽകിയത്………….
വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് വാളാർഡി എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന കണ്ണൻ വത്സല എന്നിവരുടെ മകൾക്ക് ഇന്നലെ രാത്രി 9 മണിയോടുകൂടിയാണ് പ്രസവ വേദന അനുഭവപ്പെട്ടത്.
തുടർന്ന് വാർഡ് മെമ്പറും ബന്ധുക്കളും ടാക്സി വാഹനം വിളിക്കുകയും ആശുപത്രി ആശുപത്രിയിലേക്ക് കൊണ്ടു പോവുകയും ചെയ്തു.
എന്നാൽ ചോറ്റുപാറ ക്കും 66 ആം മൈലിനും ഇടയിൽ വച്ച് വാഹനത്തിൽ വച്ച് തന്നെ യുവതി
പെൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു.
ഈ സമയത്ത് വാർഡ് മെമ്പർ കെ മാരിയപ്പൻ മെഡിക്കൽ ഓഫീസർ ഡോൺബോസ്കോ യേ ഫോണിലൂടെ വിളിക്കുകയും വിവരങ്ങൾ പറയുകയും ചെയ്തു തുടർന്നു ഡോക്ടറുടെ പ്രത്യേക നിർദ്ദേശപ്രകാരം.
കുമളി പ്രാഥമിക ആശുപത്രിയിലെത്തിച്ച് പുക്കിൾകൊടി മുറിച്ച് മാറ്റുകയും കുട്ടിയെ പുറത്തെടുക്കുകയായിരുന്നു..
പിന്നീട് വിദഗ്ധ ചികിത്സയ്ക്കുവേണ്ടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു…
എന്തുചെയ്യണമെന്നറിയാത്ത സമയത്ത് മെഡിക്കൽ ഓഫീസറെ വിളിച്ചതുകൊണ്ട് കൃത്യമായി കാര്യങ്ങൾ പറഞ്ഞു തരികയും ആശുപത്രിയിൽ മുഴുവൻ സജ്ജീകരണങ്ങൾ ഒരുക്കുകയും ചെയ്തുഎന്നും ഇതുകൊണ്ടുതന്നെ മെഡിക്കൽ ഓഫീസർ ഡോൺബോസ്ക്കോയി ക്കും കുമിളി ഗവണ്മെന്റ് ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരുംക്കും നന്ദി അറിയിക്കുന്നതായും വാർഡ് മെമ്പർ പറഞ്ഞു…
അമ്മയും കുഞ്ഞും സുഖമായി കഴിയുന്ന തായും അധികൃതർ അറിയിച്ചു.