പ്രധാന വാര്‍ത്തകള്‍
ഫോട്ടോജേര്‍ണലിസം ഡിപ്ലോമ കോഴ്സ് ഇന്റര്‍വ്യൂ 8ന്


കേരള മീഡിയ അക്കാദമി ഫോട്ടോജേര്‍ണലിസം ഡിപ്ലോമ കോഴ്സിന്റെ കൊച്ചി/തിരുവനന്തപുരം സെന്ററുകളിലെ പുതിയ ബാച്ചിലേയ്ക്കുള്ള ഇന്റര്‍വ്യൂ ജൂണ്‍ 8 രാവിലെ 10.30നു ആരംഭിക്കും. വിശദവിവരങ്ങള്‍ അപേക്ഷകരെ ഇമെയില്‍/ഫോണ്‍ മാര്‍ഗ്ഗം അറിയിക്കും. കോഴ്സില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ അക്കാദമി ഓഫീസുമായി താഴെപ്പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെട്ടാല്‍ ജൂണ്‍ എട്ടിന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍: കൊച്ചി -0484 2422275, 8281360360,
തിരുവനന്തപുരം : 0471 2726275, 9447225524