Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കെ.ജെ.യു ഇടുക്കി ജില്ലാ പ്രസിഡന്റ് അടിമാലി മാന്തറക്കൽ ബിജു മാത്യുവിന് ഡോക്ടറേറ്റ് പുരസ്ക്കാരം





ഇടുക്കി: കേരള ജേർണലിസ്റ്റ് യൂണിയൻ ഇടുക്കി ജില്ലാ പ്രസിഡന്റ്
അടിമാലി മാന്തറക്കൽ ബിജു മാത്യുവിനെ
വേൾഡ് പീസ് ഓഫ് യുണൈറ്റഡ് നേഷൻസ് സർവകലാശാല ഡോക്ടറേറ്റ് നൽകി ആദരിച്ചു. സോഷ്യൽ വർക്ക് ആൻഡ് ജേർണലിസം മേഖലകളിലാണ് ഇദ്ദേഹത്തെ ഡോക്ടറേറ്റ് നൽകി ആദരിച്ചത്. ന്യൂഡൽഹി ചാണക്യപുരി അശോക ഹോട്ടലിൽ 2023 നവംബർ 9ന് നടന്ന സമ്മേളനത്തിൽ പ്രശസ്ത വോളിവുഡ് നടി കാജൽ അഗർവാൾ ഡോക്ടറേറ്റ് സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു. യൂണിവേഴ്സിറ്റി മാനേജിംങ് ഡയറക്ടർ അഞ്ജനി കുമാർ മൊമെന്റോ നൽകി. വേൾഡ് ഹ്യുമൻ റൈറ്റ്സ് പ്രാെട്ടക്ഷൻ കമ്മീഷൻ ദേശീയ അംഗത്വ സർട്ടിഫിക്കറ്റും ഐ.ഡി കാർഡും ഡബ്യൂ.പി.യു.എൻ.യു ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കവിത ബജാജ്, ഇദ്ദേഹത്തിന് കൈമാറി. ചെയർമാൻ ഡോ. ടപൻ കുമാർ റൗട്രറി, മുൻ ലോകസഭ അംഗം ജയ് പ്രകാശ് നിഷാദ്, ബി.ജെ.പി മുൻ ദേശീയ വൈസ് പ്രസിഡന്റ് ശ്യാം ജാജു, കപിൽ മോറേശ്വർ പാട്ടിൽ, നർസിംഹ് യാദവ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വിവിധ സാമൂഹ്യ – സാംസ്കാരിക മേഖലകളിലും മാധ്യമ മേഖലകളിലും നൽകി വരുന്ന പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ഡോക്ടറേറ്റ് നൽകി ആദരിച്ചതെന്ന് യൂണിവേഴ്സിറ്റി പബ്ലിക് റിലേഷൻസ് വിഭാഗം മേധാവി റിഥു വർമ്മ പറഞ്ഞു.
വൈ.എം.സി.എ പൂനെ നാഷണൽ സ്കൂൾ മാനേജിംങ് കമ്മിറ്റി അംഗം, വൈ.എം.സി.എ കേരള യുവത എഡിറ്റർ, വൈസ് മെൻ ഇന്റർനാഷണൽ മിഡ് വെസ്റ്റ് ഇൻഡ്യാ റീജിയൻ പി.ആർ.ഒ, വൈസ്മെൻ ഡപ്യൂട്ടി ഡിസ്ട്രിക്റ്റ് ഗവർണർ, കേരള ജേർണലിസ്റ്റ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു വരുന്ന ബിജു മാത്യു കഴിഞ്ഞ 23 വർഷമായി മാധ്യമ പ്രവർത്തകനായി തുടരുകയാണ്. അടിമാലി വൈ.എം.സി.എ പ്രസിഡന്റ് ഇടുക്കി സബ് റീജിയൺ ജനറൽ കൺവീനർ, വൈസ് മെൻ ക്ലബ് പ്രസിഡന്റ്, ഡിസ്ട്രിക്റ്റ് സെക്രട്ടറി, എം.ജെ.എസ്.എസ്.എ കേന്ദ്ര കമ്മിറ്റിയംഗം തുടങ്ങി വിവിധ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇൻഡ്യൻ ആയുർവേദ മെഡിക്കൽ അസോസിയേഷന്റെ മാധ്യമ അവാർഡ്, സംസ്ഥാന സർക്കാർ വ്യവസായ വകുപ്പിന്റെ അവാർഡ് അടക്കം ഒട്ടനവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മാന്തറക്കൽ മാത്യു – സാറാമ്മ ദമ്പതികളുടെ ഇളയ മകനാണ്. അടിമാലി അർബൻ സഹകരണ സംഘം ജീവനക്കാരി കുടിയിരിക്കൽ ദീപ്തി ജോർജ് ആണ് ഭാര്യ. വിദ്യാർത്ഥിനികളായ ആൻ മരിയ (എഫ്.എം.ജി.എച്ച്.എസ് കൂമ്പൻപാറ), ആൻമി സാറ (വിശ്വദീപ്തി അടിമാലി) എന്നിവർ മക്കളാണ്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!