6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

‘നാലുമണിപ്പൂക്കള്‍’ ക്ഷയരോഗ പരിശോധന ക്യാമ്പയിന്‍ : കുടുംബശ്രീ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി





ക്ഷയരോഗ നിവാരണവിഭാഗം, ജില്ലാ ആരോഗ്യവകുപ്പ്, ജില്ലാകുടുംബശ്രീമിഷനും സംയുക്തമായി നടപ്പാക്കുന്ന ‘നാലുമണിപ്പൂക്കള്‍’എന്ന ക്ഷയരോഗബോധവല്‍ക്കരണ ക്യാമ്പയിന്റെ രണ്ടാംഘട്ട പരിശോധനക്യാമ്പയിന് മുന്നോടിയായി കുടുംബശ്രീ സിഡിഎസ്, എഡിഎസ് അഗംങ്ങള്‍ക്ക് പരിശീലനം നല്‍കി. നാലുമണിപ്പൂക്കള്‍ ക്യാമ്പയിന്റെ ഭാഗമായി കണ്ടെത്തിയ രോഗലക്ഷണമുള്ള വ്യക്തികളുടെ സ്‌ക്രീനിംഗ് നടത്തുന്നതിന് വേണ്ടി ആലോചനായോഗവും സി ഡി എസ്, എ ഡി എസ് അംഗങ്ങള്‍ക്കുള്ള പരിശീലന പരിപാടികളും ജില്ലാ ടിബി ആഫീസര്‍ ഡോ.സെന്‍സി ബിയുടെ അധ്യക്ഷതയില്‍ ഒക്‌ടോബര്‍ 25 മുതല്‍ 30 വരെ ടി.ബി യുണിറ്റുകളുടെ നേതൃത്വത്തില്‍ ജില്ലയില്‍ വിവിധ സ്ഥലങ്ങളിലായി നടത്തി. ക്ഷയരോഗ നിവാരണം ലക്ഷ്യം വച്ച് സൗജന്യമായ ക്ഷയരോഗ നിര്‍ണ്ണയ പരിശോധനയും ചികിത്സയും അര്‍ഹരായവര്‍ക്ക് തുടക്കത്തില്‍ത്തന്നെ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഇത്തരം സ്‌ക്രീനിംഗ് പരിപാടികള്‍ നടപ്പിലാക്കുന്നത്.

ജില്ലയിലെ മുഴുവന്‍ സി ഡി എസ്, എ ഡി എസ്അംഗങ്ങളെയും പങ്കെടുപ്പിച്ച് അടിമാലി ടിബി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അടിമാലി താലൂക്ക് ആശുപത്രി, മൂന്നാര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, രാജകുമാരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍എന്നിവിടങ്ങളിലും, പൈനാവ് ടിബി യൂണിറ്റിന്റെ നേതൃത്വത്തില്‍ ജില്ലാ ടിബിസെന്റര്‍ ഇടുക്കി,
താലൂക്ക് ആശുപത്രി കട്ടപ്പന, കുടുംബാരോഗ്യകേന്ദ്രം കൊന്നത്തടി എന്നിവിടങ്ങളിലും വണ്ടന്‍മേട് ടി ബി യുണിറ്റിന്റെ നേതൃത്വത്തില്‍ വണ്ടിപ്പെരിയാര്‍ പ്രാഥമാകാരോഗ്യകേന്ദ്രം, നെടുങ്കണ്ടം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, വണ്ടന്‍മേട് കുടുംബാരോഗ്യകേന്ദ്രം എന്നിവിടങ്ങളിലും, തൊടുപുഴ ടിബിയൂണിറ്റിന്റെ നേതൃത്വത്തില്‍ ജില്ലാആശുപത്രി തൊടുപുഴയിലും വെച്ച് പരിശീലന പരിപാടികള്‍ നടത്തി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!