Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന താലൂക്ക് ആശുപത്രി ഡയാലിസ് യൂണിറ്റ് ശുചിമുറിക്ക് റാമ്പ് നിർമ്മിച്ച് നൽകി

കോഫീ ബോർഡ്
സ്വച്ഛഭാരത് മിഷൻ 2023 ന്റെ ഭാഗമായി കോഫി ബോർഡ്, വാഴവര യുടെ നേതൃത്വത്തിൽ ആണ് കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലെ ശുചിമുറി അംഗപരിമിത സൗഹൃദമാക്കുന്നതിന് ആവശ്യമായ ചരിഞ്ഞ കോവണി നിർമ്മിച്ച് കൈമാറിയത്.
ഇത് ഡയാലിസിസ് വാർഡിൽ ചികിത്സ തേടിയെത്തുന്ന കിടപ്പുരോഗികൾ ഉൾപ്പെടെയുള്ളവർക്ക് വളരെ പ്രയോജനകരമാകും.
100 കണക്കിന് രോഗികൾക്കാണ് കട്ടപ്പന തലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റ് സേവനം പ്രയോജനകരമാകുന്നത്.
ഒക്ടോബർ മാസം 270 ളം ഡയലിസീസാണ് കട്ടപ്പന താലൂക്ക് ആശുപതിയിൽ നടന്നത്.
കോഫി ബോർഡ് ഓഫീസർ ശുഭയുടെ നിർദേശപ്രകാരം
വാഴവര കോഫി ബോർഡ് ജീവനക്കാരായ പ്രശാന്ത് എ.വി ,ശ്രീജിത്ത് പി.എസ്, അനീഷ രാജ്, സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് താലൂക്ക് ആശുപത്രിയിൽ റാമ്പ് നൽകിയത്.













































































