ചേമ്പളം സെന്റ്.മേരിസ് ഇടവകയിലെ വിശ്വാസ പരിശീലന അധ്യാപകരെ ആദരിച്ചു

പാഠപുസ്തകങ്ങൾ വിശദീകരിച്ച് കൊടുക്കുന്നതിനപ്പുറം വിശ്വാസത്തെ ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തുവാനും സഭാത്മക നിലപാടുകളിലൂടെ വിശ്വാസം പുതിയ തലമുറയ്ക്ക് പകർന്നു കൊടുക്കുവാനും വിളിക്കപ്പെട്ട ശുശ്രൂഷകരാണ് കത്തോലിക്കാ വിശ്വാസ പരിശീലകരെന്ന് ചേമ്പളം സെൻമേരിസ് ഇടവകയിലെ വിശ്വാസക പരിശീലന അധ്യാപകരെ ആദരിച്ചുകൊണ്ട് വികാരി ഫാദർ ജെയിംസ് വെണ്മാന്തറ സൂചിപ്പിച്ചു .
കത്തോലിക്കാ വിശ്വാസ പരിശീലകരുടെ സ്വർഗ്ഗീയ മധ്യസ്ഥനായ വിശുദ്ധ ചാൾസ് ബോറോമിയോയുടെ തിരുനാൾ ദിനത്തിലാണ് ഇടവകയിലെ വിശ്വാസ പരിശീലകരെ ആദരിച്ചത്. സഭയിലെ വിശ്വാസ പരിശീലനത്തിന് മാർഗ്ഗനിർദ്ദേശം നൽകി തലമുറകൾക്കായുള്ള വിശ്വാസ പരിശീലന സംവിധാനത്തിന് രൂപം നൽകിയ വിശുദ്ധനാണ് ചാൾസ് ബൊറോമിയോ.
ഇടവകയിലെ മാതൃവേദിയുടെ നേതൃത്വത്തിലാണ് അനുമോദന സമ്മേളനം നടത്തപ്പെട്ടത്.
ജെയിംസ് പ്ലാത്തോട്ടം , സബിത പുതുക്കുളം , ഡെൽമ കൊച്ചുപുരയ്ക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു. മാതൃവേദി പ്രതിനിധികൾ അനുമോദന ഗാനം ആലപിച്ചു.
അധ്യാപകരായ സോണി തണ്ണിപ്പാറ, ജോൺസൺ കൊച്ചുപറമ്പിൽ, സജി മഠത്തിനാൽ, സോണി മുക്കുങ്കൽ , സിസ്റ്റർ മരീന എസ് എച്ച്, സിസ്റ്റർ ലിൻസി എസ് എച്ച്,
സിസ്റ്റർ ലിസ്മിൻ എസ് എച്ച്,
ജിജി സോണി തണ്ണിപ്പാറ,
ജോമി തകിടിപ്പുറം,
മിനി കൊച്ചുപറമ്പിൽ,
മഞ്ജു തേനംമാക്കൽ,
സ്നേഹ അറയ്ക്കപറമ്പിൽ ,
പ്രിയ നരിക്കുഴിയിൽ,
ജെസ്സി കൊച്ചുപറമ്പിൽ,
അനറ്റ് മുക്കുങ്കൽ ,
എന്നീ അധ്യാപകരെയാണ് ഇടവക പൊന്നാട ചാർത്തിയും സമ്മാനങ്ങൾ നൽകിയും ആദരിച്ചത്.
സീലിയ ജോയ്സ് ഓവേലിൽ സ്വാഗതവും സോണി തണ്ണിപ്പാറ കൃതജ്ഞതയും രേഖപ്പെടുത്തി






































































































































