ബഥേൽ പ്ലാന്റേഷന്റെ ഭൂമി കയ്യേറിയ സ്വകാര്യ വ്യക്തി ജീവനക്കാരെ കള്ള കേസിൽ കുടുക്കുന്നതായി ആക്ഷേപം
മൗണ്ട് എസ്റ്റേറ്റിന്റെ മൗണ്ട് ഡിവിഷൻ പരിസരത്ത് താമസിക്കുന്ന മണികണ്ഠൻ എന്ന വ്യക്തി എസ്റ്റേറ്റ് സ്ഥലം അതിക്രമിച്ച് കയറാൻ ശ്രമിച്ച് പ്രശ്നമുണ്ടാക്കിയതിന്റെ പേരിൽ വണ്ടിപ്പെരിയാർ പോലീസിൽ പരാതി നൽകിയിരുന്നു.
ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് നൽകിയ കേസിൽ പോലീസ് നടപടികളുടെയും അനുരഞ്ജനത്തിന്റെയും അടിസ്ഥാനത്തിൽ വസ്തുവിൽ ഒരു പ്രവൃത്തികളും
സമ്മതിച്ചില്ല.
29.10.2023-ൽ രാവിലെ 11.30 മണിയോട് കൂടി മണികണ്ഠൻ
വണ്ടിപ്പെരിയാറ്റിൽ നിന്നും എട്ടോളം വരുന്ന ആളുകളുമായി കയ്യേറ്റ സ്ഥലത്ത് എത്തി അവിടെ
ഉണ്ടായിരുന്ന മരങ്ങൾ വെട്ടി മാറ്റി ഇരുമ്പ് പോസ്റ്റ് കോൺക്രീറ്റ് ഉപയോഗിച്ച് ഉറപ്പിച്ചു.
ഇവിടെ മുള്ളുവേലി ഇടാൻ തുടങ്ങിയതറിഞ്ഞ് എസ്റ്റേറ്റ് ജീവനക്കാർ അവിടെയെത്തി
കാറിൽനിന്നും ഇറങ്ങാൻ തുടങ്ങിയ മാനേജരെ മണികണ്ഠൻ അസഭ്യങ്ങൾ പറയുകയും
കൂടെ ഉണ്ടായിരുന്നവരെ ബലമായി പിടിച്ചു നിർത്തി.
മണികണ്ഠന്റ് കൂടെ
ഉണ്ടായിരുന്ന വ്യക്തി കമ്പിപോലുള്ള വടികൊണ്ട് തലക്ക് പുറകിൽ അടിച്ച് മുറിവേൽപിക്കുകയും ചെയ്തു.
മറ്റൊരാൾ കാറിന്റെ താക്കോൽ പിടിച്ചു വാങ്ങി എറിഞ്ഞു. മർദ്ദനമേറ്റത് എസ്റ്റേറ്റ് അസി: മാനേജർ അഭിഷേക് സിംഗിനാണ്.
പിന്നീട് അഭിഷേകിന് വലിയ രീതിയിൽ തലവേദന ഉണ്ടാകുകയും ഛർദ്ദിയും ഉണ്ടായതോടെ പീരുമേട് താലൂക്കാശുപത്രിയിൽ ചികിത്സതേടുകയും ചെയ്തു.
മർദ്ദനത്തിൽ വലത് കൈമുട്ടിനും ഇടത്
കൈപ്പത്തിയിലും മുറിവും ഉണ്ടായി.
ഈ സമയം ഫീൽഡ് ഓഫീസർ രാജനും
ഒപ്പം ഉണ്ടായിരുന്നു. രാജനെ ഞങ്ങളുടെ മസ്റ്റർ ഓഫീസിൽ കയറി മർദ്ദിച്ച
പേരിൽ 25.11.2021 തീയതി വണ്ടിപ്പെരിയാർ പോലീസ് FIR 1006/21 കേസ് ഉള്ളതാണ്.
മണികണ്ഠൻ കരിമ്പട്ടികയിൽപ്പെട്ട ഒരു കോൺട്രാക്ടർ കൂടിയാണന്നും മനേജ്മെന്റ് പറഞ്ഞു..
ഇവരുടെ ഉപദ്രവം
നിരന്തരം ഞങ്ങൾക്ക് നേരെ ഉണ്ടാകുന്നത് ഞങ്ങളുടെ എസ്റ്റേറ്റിന്റെ
പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന നിലയിലാണ്. മണികണ്ഠന്റെ ഭാര്യയെ ആക്രമിച്ചതായി കാട്ടി അവസാനം പോലീസിൽ വ്യാജപരാതി നൽകി.
പോലീസ് അന്വേഷണത്തിൽ ഇത് കള്ളക്കേസാണെന്ന് തെളിഞ്ഞു.
ഇതോടെ പോലീസിന് നേരെയും ഇയാൾ തിരഞ്ഞിരിക്കുകയാണ്. മണികണ്ഠനെ നിലക്ക് നിർത്താൻ വേണ്ട നടപടി ഉണ്ടാവണമെന്നാണ് തോട്ടം ജീവനക്കാരുടെ ആവശ്യം.
മാനേജ്മെന്റ് പ്രതിനിഥികളായ ബിനു പി ജോൺ , വാനോദ് ജെ കെ , അഭിഷേക് സിംഗ്, രാജൻ വി എന്നാവർ വാർത്രസമ്മേളനത്തിൽ പങ്കെടുത്തു.