ഇന്ദിരാഗാന്ധിയുടെ ഖാദകരെ പൂജിക്കുന്ന ആളുകൾ രാജ്യം ഭരിക്കുന്ന ദുസ്ഥിതിയിലൂടെയാണ് ഇപ്പോൾ രാജ്യം കടന്നു പോവുന്നതെന്ന് എ ഐ സി സി അംഗം അഡ്വ :ഇ. എം. ആഗസ്തി

ഇന്ദിരാഗാന്ധിയുടെ ഖാദകരെ പൂജിക്കുന്ന ആളുകൾ രാജ്യം ഭരിക്കുന്ന ദുസ്ഥിതിയിലൂടെയാണ് ഇപ്പോൾ രാജ്യം കടന്നു പോവുന്നതെന്ന് എ ഐ സി സി അംഗം അഡ്വ :ഇ. എം. അഗസ്തി പ്രസ്ഥാവിച്ചു.
ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ച് കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി നടത്തിയ അനുസ്മരണസമ്മേളനം ഉൽഘാടനം ചെയ്ത് സ്സംസാരിക്കുകയായിരുന്നു അദ്ദേഹം..
ഇന്ദിര ഗാന്ധി ഇല്ലാതായാൽ രാജ്യം ദുർബലപ്പെടുമെന്നു കരുതിയവർക്ക് മുന്നിൽ ഇന്ത്യയെ കരുത്തോടെ നയിക്കാൻ മറ്റുള്ളവർക്ക് കരുത്തായി നിന്നത് ഇന്ദിരാജി ചിന്തിയ രക്തം ആണെന്നും അദ്ദേഹം പറഞ്ഞു…
ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിൾ അധ്യക്ഷത വഹിച്ചു. കെ. പി. സി. സി. സെക്രട്ടറി തോമസ് രാജൻ അനുസ്മരണ പ്രഭാഷണം നടത്തി.
അഡ്വ :കെ. ജെ. ബെന്നി, ജോയി ആനിത്തോട്ടം, ജോയി പോരുന്നോലി, ജോസ് മുത്തനാട്ട്, കെ. എ. മാത്യു, സിജു ചക്കുംമൂട്ടിൽ, സിബി പാറപ്പായി ഷാജി വെള്ളംമാക്കൽ, പ്രശാന്ത് രാജു, രാജൻ കാലച്ചിറ, ബീനാ ടോമി, മായാ ബിജു, രത്നാമ്മ സുരേന്ദ്രൻ, രാധാകൃഷ്ണൻ നായർ, പി. എസ്. മേരിദാസൻ, പി. ജെ. ബാബു, തുടങ്ങിയവർ പങ്കെടുത്തു.