അധ്യാപക ഒഴിവ്
തൊടുപുഴ : കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. ഇലക്ട്രോണിക്‌സ്, കൊമേഴ്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങളിലാണ് ഒഴിവുകൾ. അപേക്ഷ പ്രിൻസിപ്പൽ, കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, മുട്ടം, 685587 എന്ന വിലാസത്തിൽ 31-ന് മുൻപ് അയയ്ക്കണം. ഫോൺ: 8547005047, 9447603255.
മൂന്നാർ : ഗവ.കോളേജിൽ ഗണിതം, സ്റ്റാറ്റിസ്റ്റിക്‌സ്, കംപ്യൂട്ടർ സയൻസ് വിഭാഗങ്ങളിൽ അധ്യാപക ഒഴിവുണ്ട്. അപേക്ഷകൾ ജൂൺ എട്ടിന് മുൻപ് [email protected]ൽഅയയ്ക്കണം.
മറയൂർ : അഞ്ചുനാട് കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ അധ്യാപക ഒഴിവുണ്ട്. കംപ്യൂട്ടർ സയൻസ്, കണക്ക്, കൊമേഴ്‌സ്, ഇലക്ട്രോണിക്സ്, ഇംഗ്ലീഷ് വിഷയങ്ങളിൽ അധ്യാപകരുടെയും കംപ്യൂട്ടർ പ്രോഗ്രാമറുടെയും ഒഴിവുകളാണുള്ളത്. ഓൺലൈൻ അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് www.casmarayoor.ihrd.ac.in എന്ന വെബ്സൈറ്റ് വഴി മേയ് 31-നകം അപേക്ഷിക്കണം. ഫോൺ: 8547005072, 9446562127.