Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

കെഎസ്‌ആര്‍ടിസിക്ക് തിരിച്ചടിയേകി ഹൈക്കോടതി നടപടി.



കൊച്ചി: കെഎസ്‌ആര്‍ടിസിക്ക് തിരിച്ചടിയേകി ഹൈക്കോടതി നടപടി. വിപണി വിലയ്ക്ക് കെഎസ്‌ആര്‍ടിസിക്ക് ഇന്ധനം നല്‍കാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.

എണ്ണക്കമ്ബനികളുടെ അപ്പീല്‍ ഹൈക്കോടതി അംഗീകരിച്ചു.

ബള്‍ക് പര്‍ച്ചേസ് വിഭാഗത്തിലാണ് കെ എസ് ആര്‍ ടി സി ഉള്‍പ്പെട്ടിരിക്കുന്നതെന്നും ഒഴിവാക്കാനാകില്ലെന്നുമായിരുന്നു സിംഗിള്‍ ബെഞ്ച് നിലപാട്. ഉത്തരവോടെ പ്രതിമാസം 27 കോടിയോളം രൂപ കോര്‍പറേഷന് പ്രവര്‍ത്തനച്ചെലവില്‍ അധിക ബാധ്യതയുണ്ടാകും. ഉത്തരവിനെതിരെ അപ്പീല്‍ പോകാനാണ് കെ എസ് ആര്‍ ടി സിയുടെ ആലോചന.

കെഎസ്‌ആര്‍ടിസിക്ക് റീട്ടെയില്‍ വിലയ്‌ക്ക് ഡീസല്‍ നല്‍കണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ബി.പി.സി.എല്‍ ഓയില്‍ എന്നീ കമ്ബനികളാണ് അപ്പീല്‍ നല്‍കിയത്. കെഎസ്‌ആര്‍ടിസിയുടെ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് റീട്ടെയില്‍ വിലയ്ക്ക് ഡീസല്‍ നല്‍കാന്‍ ഇടക്കാല ഉത്തരവിട്ടത്. കെഎസ്‌ആര്‍ടിസിയുടെ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നായിരുന്നു എണ്ണക്കമ്ബനികളുടെ അപ്പീലിലെ വാദം.


റീട്ടെയില്‍ കമ്ബനികള്‍ക്ക് നല്‍കുന്ന വിലയേക്കാള്‍ മുപ്പത് രൂപയോളം അധിക വിലയാണ് ഒരു ലീറ്റര്‍ ഡീസിന് പൊതുമേഖലാ എണ്ണക്കമ്ബനികള്‍ കെഎസ്‌ആര്‍ടിസിയില്‍ നിന്ന് ഇടാക്കിയിരുന്നത്. ഈ വില നിര്‍ണയം വിവേചനപരമെന്നും പൊതുതാത്പര്യത്തിനെതിരെന്നും ആരോപിച്ച്‌ കെഎസ്‌ആര്‍ടിസി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി നേരത്തെ ഉത്തരവിറക്കിയിരുന്നു. വന്‍കിട ഉപഭോക്താവ് എന്ന പേരില്‍ കെഎസ്‌ആര്‍ടിസിയില്‍ നിന്ന് ഡീസലിന് അധിക നിരക്ക് ഈടാക്കിയിരുന്ന എണ്ണക്കമ്ബനികളുടെ നടപടി ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ തടയുകയായിരുന്നു.

എണ്ണക്കമ്ബനികളുടെ വില നിര്‍ണയത്തില്‍ പ്രഥമദ്യഷ്ടാ അപാകതയുണ്ടെന്ന പരാ‍ര്‍മശത്തോടെയാണ് റീട്ടയില്‍ കമ്ബനികള്‍ക്ക് നല്‍കുന്ന അതേ വിലക്ക് തന്നെ കെഎസ്‌ആര്‍ടിസി ഡീസല്‍ നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചത്. പൊതുസേവന മേഖലയിലുളള കെഎസ്‌ആര്‍ടിസിയോട് കൂടുതല്‍ തുക വാങ്ങുകയും സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരില്‍ നിന്ന് കുറഞ്ഞ തുക ഈടാക്കുകയും ചെയ്യുന്ന നടപടി വിവേചനപരമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!