വിരമിച്ചവർക്ക് അപേക്ഷിക്കാം
മഹാത്മഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ജില്ലാ തലത്തില്‍ പത്ത് പേര്‍ അടങ്ങുന്ന ക്വാളിറ്റി മോണിറ്ററിംഗ് സെല്‍ രൂപീകരിക്കുന്നു. പ്രവൃത്തി നിര്‍വ്വഹണം മെച്ചപ്പെട്ട രീതിയില്‍ നടപ്പാകുന്നുവെന്ന് ഉറപ്പ് വരുത്തുക , ആസ്തികളുടെ ഗുണമേന്മ ഉറപ്പ് വരുത്തുക , നിര്‍മ്മാണത്തില്‍ സ്വീകരിക്കേണ്ട സാങ്കേതിക ഘടകങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തുക എന്നിവയാണ് ചുമതല. ഇതിലേക്കായി തദ്ദേശ സ്വയംഭരണ, ഇറിഗേഷന്‍, പൊതുമരാമത്ത്, മണ്ണ് സംരക്ഷണം തുടങ്ങിയ വകുപ്പുകള്‍, പൊതു മേഖലാ സ്ഥാപനങ്ങളില്‍ നിന്നും സിവില്‍/അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ കുറയാത്ത തസ്തികയില്‍ നിന്നും വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 65 വയസ്സില്‍ താഴെ. അപേക്ഷകള്‍ ഒക്‌ടോബര്‍ 20 ന് മുമ്പായി ജോയിന്റ് പ്രോഗ്രാം കോ – ഓര്‍ഡിനേറ്റര്‍, മഹാത്മാഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ജില്ലാ പഞ്ചായത്ത്, പൈനാവ് പി.ഒ, ഇടുക്കി, 685603 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ 04862 233047 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടാം.