മന്ത്രി റോഷി അഗസ്റ്റിൻ്റെ ഇടപെടൽ;ഇരുപതേക്കർ തൊവരയാർ റോഡിന് ശാപമോക്ഷം
കട്ടപ്പന: തകർന്ന് ഗതാഗതം ദുഷ്കരമായ ഇരുപതേക്കർ തൊവരയാർ റോഡിന് ശാപമോക്ഷം.മന്ത്രി റോഷി ആഗസ്റ്റിന്റെ വികസന ഫണ്ടിൽ നിന്നും തുക വകയിരുത്തിയാണ് നിർമാണം ആരംഭിക്കുന്നത്.
പ്രദേശവാസികൾ അടക്കമുള്ളവരുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു യാത്രയോഗ്യമായ റോഡ് എന്നത്. കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്കുള്ള റോഡ് കൂടിയാണിത്. അതുകൊണ്ട് തന്നെ ഇവിടെ സ്ഥിരം ഗതാഗത കുരുക്കും രൂക്ഷമായിരുന്നു. റോഡിൻ്റെ നവീകരണത്തിനായി അഞ്ച് ലക്ഷം രൂപ അനുവദിച്ചതായി വാർഡ് കൗൺസിലർ ലീലാമ്മ ബേബി പറഞ്ഞു.
ഇരുപതേക്കർ മുതൽ തൊവരയാർ വരെയുള്ള സ്ഥലങ്ങളിൽ വൻ ഗർത്തങ്ങൾ രൂപപ്പെട്ടിരുന്നു .കൂടാതെ റോഡിന്റെ വീതി കുറവ് പല അപകടങ്ങൾക്കും കാരണമായിരുന്നു.
ദിവസേന നിരവധി ആളുകളാണ് താലൂക്ക് ആശുപത്രിയിലേക്ക് എത്തുന്നത്. അതുകൊണ്ടുതന്നെ നിരവധി വാഹനങ്ങൾ ഇതിലൂടെ കടന്നുപോകുന്നത്. രണ്ടു വാഹനങ്ങൾക്ക് ഒരേസമയം ഒരുമിച്ച് കടന്നു പോകാൻ സാധിക്കുന്ന തരത്തിലുള്ള വീതി റോഡിന് ഇല്ല. നിർമാണം പൂർത്തിയാകുന്നതോടെ പ്രദേശവാസികളുടെയും യാത്രക്കാരുടെയും ഏറെ നാളത്തെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്.റോഡിന്റെ നിർമാണത്തിനായി തുക അനുവദിച്ച ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നന്ദി അറിയിക്കുന്നതായി നാട്ടുകാർ പറഞ്ഞു.