മഴക്കാലപൂര്‍വ്വരോഗ പ്രതിരോധ നിര്‍ദ്ദേശങ്ങള്‍
ജില്ലയില്‍ ഡെങ്കിപ്പനി, എലിപ്പനി, വയറിളക്കരോഗങ്ങള്‍ എന്നിവ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ജില്ലാ കലക്ടറുടെ അദ്ധ്യക്ഷതയില്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ജില്ലാതല ഏകോപന സമിതി യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മഴക്കാല രോഗങ്ങള്‍ തടയുവാന്‍ പൊതുജനങ്ങള്‍ താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ എച്ച് ദിനേശന് അറിയിച്ചു.
🔹️ഡെങ്കിപ്പനി🔹️
1) ഡെങ്കിപ്പനി തടയുവാന്‍ വീടുകള്‍, സ്ഥാപനങ്ങള്‍, നിര്‍മ്മാണ സ്ഥലങ്ങള്‍, തോട്ടങ്ങള്‍ എന്നിവിടങ്ങളില്‍ വെള്ളം കെട്ടി നിന്ന് കൊതുകു പെരുകുന്ന സാഹചര്യം ഒഴിവാക്കാന്‍ ആഴ്ചയിലൊരിക്കല്‍ ഡ്രൈഡേ ആചരിക്കുക.
2) കൊതുകിനെ അകറ്റുവാന്‍ കൊതുകുതിരി, ലേപനങ്ങള്‍, കൊതുകുവല എന്നിവ ഉപയോഗിക്കുക.
3) പ്ലാസ്റ്റിക് ടിന്നുകള്‍, ഡിസ്പോസിബിള്‍ ഗ്ലാസ്, ചിരട്ട, ടയര്‍, പടുത തുടങ്ങിയവയില്‍ മഴവെള്ളം കെട്ടിനിന്ന് കൊതുകു പെരുകുന്നസാഹചര്യം ഒഴിവാക്കുക.
🔹️എലിപ്പനി🔹️
1) മണ്ണിലും മലിനജലത്തിലും ജോലി ചെയ്യുന്ന കര്‍ഷകരും തൊഴിലാളികളും ആഴ്ചയിലൊരിക്കല്‍ രോഗ പ്രതിരോധ ഗുളിക കഴിക്കുക.
2) കൈകാലുകളില്‍ മുറിവുള്ളവര്‍ മലിനജലവും മണ്ണുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക.
3) കഠിനമായപനി, പേശിവേദന, തലവേദന, ഛര്‍ദ്ദി എന്നി രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ സ്വയം ചികില്‍സ ഒഴിവാക്കി ഡോക്ടറെ കാണേണ്ടതാണ്.
4) എലി നശീകരണത്തില്‍ പങ്കാളികളാകുകയും പരിസര ശുചിത്വം പാലിക്കുകയും ചെയ്യുക.
🔹️ജലജന്യരോഗങ്ങള്‍🔹️
1) തിളപ്പിച്ചാറിയ വെള്ളം കുടിക്കുക
2) കുടിവെള്ള സ്രോതസ്സുകളില്‍ അണു നശികരണം നടത്തുക.
3) വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ഭക്ഷണ ശുചിത്വം എന്നിവ പാലിക്കുക.
4) വയറിളക്കമുണ്ടായാല്‍ ഒ ആര് എസ്് കുടിക്കുക.
5) മാലിന്യങ്ങള്‍ ശാസ്ത്രിയമായി സംസ്കരിക്കുക.