Idukki വാര്‍ത്തകള്‍
തൊഴിലുറപ്പ് ക്ഷേമനിധി ഓഫീസില്‍ ക്ലര്‍ക്ക് കം ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍

കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ഇടുക്കി ജില്ലാ ക്ഷേമനിധി ഓഫീസില്‍ ദിവസവേതന അടിസ്ഥാനത്തില്‍ മൂന്ന് മാസത്തേയ്ക്ക് ക്ലര്‍ക്ക് കം ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേയ്ക്ക് നിയമിക്കുന്നതിനായി ബിരുദവും ഡി സി എ യോഗ്യതയുമുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ആഗസ്റ്റ് 14 ന് മുമ്പായി ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, മാഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ജില്ലാ പഞ്ചായത്ത്, പൈനാവ് പി.ഒ., ഇടുക്കി. 685603 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെടണം.













































































