നാട്ടുവാര്‍ത്തകള്‍
തിരശീല വീണ് കലാകാരന്മാരുടെ ജീവിതം
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സീസണുകള്‍ പൂര്‍ണമായും നഷ്ടപ്പെട്ടതോടെ കലാകാരന്‍മാര്‍ നേരിടുന്നത് കടുത്ത ജീവിത പ്രതിസന്ധിയാണ് നേരിടുന്നതെന്ന് ഗായികയായ അടിമാലി കണിയാംപറമ്പില്‍ അശ്വതി അരുണ്‍കുമാര്‍ പറഞ്ഞു. സമിതികളിലെ ടെക്‌നീഷ്യന്‍മാരും മൈക്ക് സെറ്റുകാരും അടക്കം വലിയ ഒരു വിഭാഗവും പ്രതിസന്ധിയിലാണ്. തുടര്‍ച്ചയായി സീസണുകള്‍ നഷ്ടമായതോടെ നിരവധി കലാകാരന്‍മാര്‍ മറ്റ് തൊഴിലുകള്‍ ചെയ്യുകയാണ്. എന്നാല്‍ ചിലരാകട്ടെ മറ്റ് ജോലികള്‍ ചെയ്യാനാകാത്ത സ്ഥിതിയിലുമാണ്. നിപ്പയും തുടര്‍ച്ചയായ രണ്ട് പ്രളയങ്ങളും കരിനിഴല്‍ വീഴ്ത്തിയ കലാകാരന്‍മാരുടെ ജീവിതം കോവിഡ് കൂടിയെത്തിയതോടെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് വീണിരിക്കുകയാണ്. മിമിക്‌സ്, ഗാനമേള, നാടകം തുടങ്ങിയവ അവതരിപ്പിക്കുന്ന കലാകാരന്‍മാരുടെയും ക്ഷേത്ര വാദ്യ കലാകാരന്‍മാരുടെയും അവസ്ഥ പരിതാപകരമാണെന്നും അശ്വതി പറഞ്ഞു