Idukki വാര്‍ത്തകള്‍
കട്ടപ്പന സാഗര ജംഗ്ഷനിലെ മരങ്ങൾ അപകട ഭീഷണി വർദ്ധിപ്പിക്കുന്നു

കട്ടപ്പന സാഗര ജംഗ്ഷനിലെ മരങ്ങൾ അപകട ഭീഷണി വർദ്ധിപ്പിക്കുന്നു.
മഴക്കാലമെത്തിയതോടെ ഇവയുടെ ശിഖരങ്ങൾ ഒടിഞ്ഞ് വീഴുന്നതും പതിവാണെന്ന് വ്യാപാരികൾ പറയുന്നു.
കട്ടപ്പന കൊച്ചു തോവാള റോഡിൽ ഇടശ്ശേരി ജംഗ്ഷന് സമീപമാണ് റോഡ് സൈഡിൽ വൻ മരങ്ങൾ അപകട ഭീഷണിയായി നിൽക്കുന്നത്.
സമീപത്ത് ഓട്ടോ സ്റ്റാൻ്റും നിരവധി വ്യാപര സ്ഥാപനങ്ങളും ഉണ്ട്.
മഴ എത്തിയതോടെ ഇവയുടെ ശിഖരങ്ങൾ ഒടിഞ്ഞ് വീഴുന്നതായും വ്യാപാരികൾ പറഞ്ഞു.
നിരവധി വാഹനങ്ങളും വിദ്യാർത്ഥികളും കടന്നുപോകുന്ന റോഡിലുള്ള മരം മുറിച്ച് മാറ്റി സുരക്ഷ ഒരുക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം













































































