പീരുമേട് പരുന്തുംപാറയിൽ നിന്നും ആനക്കൊമ്പുമായി രണ്ടുപേർ പിടിയിലായ സംഭവത്തിലെ പ്രധാന പ്രതികൂടി പിടിയിൽ
പീരുമേട് പരുന്തുംപാറയിൽ നിന്നും ആനക്കൊമ്പുമായി 2 പേർ പിടിയിലായ സംഭവത്തിൽ പ്രഥാന കണ്ണി കൂടി പിടിയിൽ ഗ്രാമ്പി സ്വദേശി ഷാജിയെയാണ് മുറിഞ്ഞ പുഴ ഫോറസ്റ്റ് സ്റ്റേഷൻ വനപാലക സംഘം പിടി കൂടിയത്. 3 പേരെയും റിമാന്റ് ചെയ്തു.
വനം വകുപ്പ് ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് ഇന്റലിജൻസ് വിഭാഗത്തിന്റെയും മുണ്ടക്കയം ഫ്ലൈയിംഗ് സ്ക്വാഡിന്റെയും മുറിഞ്ഞ പുഴ ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥരുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ പരിശോധനയിൽ പീരുമേട് പരുന്തുംപാറയിൽ നിന്നും 2 കിലോ തുക്കം വരുന്ന 2 ആനക്കൊമ്പുകളുമായി 2 പിടികൂടിയ സംഭവത്തിലാണ് കേസിലെ പ്രഥാന കണ്ണിയെക്കൂടി ഇന്ന് വനപാലകസംഘം പിടികൂടിയത്. ഗ്രാമ്പി സ്വദേശി ഷാജി എന്നയാളെയാണ് മുറിഞ്ഞ പുഴവനപാലക സംഘം പിടികൂടിയത്. തിരുവനന്തപുരം സ്വദേശി ശ്രീജിത് . പരുന്തുംപാറ ഗ്രാമ്പി സ്വദേശി വിഷ്ണു എന്നിവരെ യാണ്ഇന്നലെ പിടികൂടിയിരുന്നത്. ഇതിൽ പ്രഥാന കണ്ണിയെയാണ് ഇന്ന് പിടികൂടിയിരിക്കുന്നത്. ഇന്നലെ പിടിയിലായ 2 പേരിൽ ഗ്രാമ്പി സ്വദേശി വിഷ്ണുവിന്റെ ബന്ധുക്കൾക്ക് കാട്ടിൽ നിന്നും ലഭിച്ചതാണ് ആന കൊമ്പുകൾ എന്നാണ് വനം വകുപ്പിന് മൊഴി നൽകിയിരിക്കുന്നത്. എന്നാൽ ഷാജി എന്ന പ്രഥാന കണ്ണിയെ പിടികൂടിയതോടെ പലകച്ച വടക്കാരെയും ഇത്തരത്തിൽ അടുപ്പിക്കുന്നത് ഷാജി ആയതിനാൽപ്രഥാന പ്രതിയായി ഷാജിയെ കണക്കാക്കുന്നുവെന്നും മുറിഞ്ഞ പുഴ ഫോറസ്റ്റ് സ്റ്റേഷൻ റേഞ്ച് ഓഫീസർ BR ജയൻ പറഞ്ഞു.
ഇന്നലെ പിടിയിലായ തിരുവനന്തപുരം സ്വദേശിയുടെ മൊബൈൽ ഫോൺ ട്രാക്ക് പരിശോധിച്ചപ്പോൾ ഇയാൾ ഇത്തരം കച്ചവടക്കാരുടെ പ്രഥാന ഇടനിലക്കാരനാണെന്ന് കണ്ടെത്തിയതായും ഇയാൾ ആനക്കൊമ്പ് കച്ചവടവുമായി ബന്ധപ്പെട്ട് പലരെയും വിളിച്ചിരുന്ന തായും ഇന്ന് റിമാന്റ് ചെയ്യപ്പെടുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യലിൽ മാത്രമേ മറ്റുള്ളവരെ കൂടി കണ്ടെത്തുവാൻ സാധിക്കുകയുള്ളുവെന്നും മുറിഞ്ഞ പുഴ റേഞ്ച് ഓഫീസർ പറഞ്ഞു. പിടികൂടിയ 3 പ്രതികളെയും റിമാന്റ് ചെയ്തു