ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂന മര്‍ദം, ചക്രവാതച്ചുഴി; അടുത്ത 5 ദിവസം കേരളത്തില്‍ മഴ, ജാഗ്രത മുന്നറിയിപ്പ്

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദം രൂപപ്പെട്ടതിനാല്‍ അടുത്ത അഞ്ച് ദിവസം കേരളത്തില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം.
മധ്യ വടക്കൻ ബംഗാള്‍ ഉള്‍ക്കടലില്‍ ആണ് ന്യൂന ന്യൂന മര്‍ദം രൂപപ്പെട്ടത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂന മര്‍ദ്ദം ശക്തി പ്രാപിച്ചു തെക്കൻ ഒഡിഷ – വടക്കൻ ആന്ധ്രാ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്.
പുതിയ ന്യൂന മര്‍ദ്ദം രൂപപ്പെട്ടതോടെ കേരളത്തില്‍ അടുത്ത 5 ദിവസം മിതമായ/ ഇടത്തരം രീതിയിലുള്ള മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം തെക്ക് പടിഞ്ഞാറൻ ഉത്തര്‍ പ്രദേശിന് മുകളിലായി ചക്രവാതചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ കൊല്ലം, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍ ,കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍ വരും ദിവസങ്ങളില്‍ ഇടവേളകളോട് കൂടിയ ഇടത്തരം മഴ തുടരാനാണ് സാധ്യത
















































































































