6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

പണിക്കൻകുടി സെന്റ് ജോൺ മരിയ വിയാനി പള്ളിയിൽ തിരുനാളിന് കൊടിയേറി



പണിക്കൻകുടി സെൻറ് ജോൺ മരിയ വിയാനി പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ജോൺ മരിയ വിയാനിയുടെയും പരിശുദ്ധ കന്യകാമറിയത്തിൻ്റെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും തിരുനാളിന് കൊടിയേറി മുൻ ഇടവക വികാരി ഫാ. അഗസ്റ്റിൻ കുന്നപ്പള്ളി കൊടിയേറ്റ് നടത്തി.




ഫെബ്രുവരി എട്ടാം തീയതി തിരുനാൾ സമാപിക്കും. രണ്ടിന് രാവിലെ 10 മണി മുതൽ കൊമ്പിടിഞ്ഞാൽ  വാർഡിലേക്ക് ഉള്ള  വീട്ടമ്പു  പ്രദക്ഷിണം.  വൈകീട്ട് 3 30 ന് വാഹനപ്രദക്ഷിണവും തുടർന്ന്നൊവേന,
കാഴ്ചസമർപ്പണം വിശുദ്ധ കുർബാന ലദീഞ്ഞ് എന്നിവയും ഉണ്ടായിരിക്കും ഫാദർ ജോയൽ വള്ളിക്കാട്ട് കാർമികത്വം വഹിക്കും. ചൊവ്വാഴ്ച മുനിയറ വാർഡിലേക്ക്  വീട്ടമ്പു  പ്രദക്ഷിണം. വൈകീട്ട് 3 30 ന് മുനിയറ കുരിശടിയിൽ നിന്നും വാഹനപ്രദക്ഷിണം ഉണ്ടായിരിക്കും തുടർന്ന് നൊവേന കാഴ്ച സമർപ്പണം, വിശുദ്ധ കുർബാന, ലദീഞ്ഞ് എന്നിവയ്ക്ക് ഫാദർ ജെയിംസ് ചരമേൽ കാർമികത്വം വഹിക്കും. ബുധനാഴ്ച മുള്ളരികുടി വാർഡിലേക്ക് ഉള്ള വീട്ടമ്പു പ്രദക്ഷിണവും വൈകിട്ട് 3 30ന് വാഹന പ്രദക്ഷിണവും നടക്കും. തുടർന്ന് നടക്കുന്ന നൊവേന, കാഴ്ചസമർപ്പണം വിശുദ്ധ കുർബാന ലത്തീഞ്ഞ് എന്നിവയ്ക്ക് ഫാദർ ജിജോ ഉറുമ്പിൽ കാർമികത്വം വഹിക്കും വ്യാഴാഴ്ച പണിക്കൻകുടി കുരിശിങ്കൽ വാർഡുകളിലേക്ക് ഉള്ള വീട്ടമ്പ് പ്രദക്ഷിണവും വൈകിട്ട് 3 30ന് കുരിശിങ്കൽ കപ്പേളയിൽ നിന്ന് വാഹന പ്രദക്ഷിണവും ഉണ്ടായിരിക്കും. തുടർന്ന് നടക്കുന്ന നൊവേന, കാഴ്ചസമർപ്പണം വിശുദ്ധ കുർബാന ലതീഞ്ഞ് എന്നിവയ്ക്ക് ഫാദർ നിർമ്മൽ കളത്തികാട്ടിൽ കാർമികത്വം വഹിക്കും.ആറാം തീയതി വെള്ളിയാഴ്ച
ഇടുക്കി രൂപതയിലെ നവവൈദികർ ചേർന്ന് വൈകിട്ട് 4 30ന് വിശുദ്ധ കുർബാന അർപ്പിക്കും.ഫാദർ മെൽഫിൻ കരിവേലിക്കൽ സന്ദേശം നൽകും. തുടർന്ന് സെമിത്തേരിയിൽ പൊതുഒപ്പീസും ഉണ്ടായിരിക്കും. ഏഴാം തീയതി ശനിയാഴ്ച വൈകിട്ട് നാലിന് നൊവേന, തിരുനാൾ പാട്ടുകുർബാന എന്നിവയ്ക്ക് ഫാദർ വിനീത് മേക്കൽ കാർമികത്വം വഹിക്കും.തുടർന്ന് മുനിയറ കുരിശടിയിലേക്ക് പ്രദക്ഷിണം ഉണ്ടായിരിക്കും ഫാദർ ജോൺ
പൊള്ളാനിക്കൽ സന്ദേശം നൽകും. രാത്രി 8ന് വിശുദ്ധ കുർബാനയുടെ ആശീർവാദവും ആകാശ വിസ്മയവും വാദ്യമേളങ്ങളും, സ്നേഹവിരുന്നും ഉണ്ടായിരിക്കും. തിരുനാൾ സമാപനദിവസമായ ഫെബ്രുവരി 8 ഞായറാഴ്ച രാവിലെ 7 30ന് വിശുദ്ധ കുർബാന വൈകിട്ട് നാലുമണിക്ക് നൊവേന, തിരുനാൾ പാട്ടുകുർബാന എന്നിവയ്ക്ക് ഫാദർ ജെറിൻ നടുത്തുണ്ടത്തിൽ കാർമികത്വം വഹിക്കും.ഫാദർ ജോർജ് കൊച്ചുപുരയ്ക്കൽ സന്ദേശം നൽകും.  തുടർന്ന് ക്യൂൻമേരി നഗറിലേക്ക് പ്രദക്ഷിണവും സമാപന ആശീർവാദവും സ്നേഹവിരുന്നും ഉണ്ടായിരിക്കും.
വൈകിട്ട് 7.30ന് കോഴിക്കോട് റെഡ് ഐഡിയാസിൻ്റെ ഗാനമേളയും ഉണ്ടായിരിക്കും. ഫെബ്രുവരി 2 മുതൽ 5 വരെ വൈകിട്ട് 6 ന് വാഹന വെഞ്ചിരിപ്പിനുള്ള സൗകര്യവും ഉണ്ട്. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി
ഇടവക വികാരി ഫാദർ ബിനോയ്
തേനംമാക്കൽ, കൈക്കാരൻമാരായ
റ്റിജി തോട്ടുങ്കൽ, അഭിലാഷ് പട്ടരുകണ്ടത്തിൽ, ആൽബിൻ പുത്തൻപുരയ്ക്കൽ, നിജേഷ് കുന്നക്കാട്ട് എന്നിവർ അറിയിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!