Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾഇടുക്കി ഡാം ഇന്നും നാളെയും സന്ദർശകർക്ക് നിരോധനം .
ഇടുക്കി ഡാം ഇന്നും നാളെയും സന്ദർശകർക്ക് നിരോധനം .
നടപടി സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തിൽ

ഇടുക്കി അണക്കെട്ടിലെ
സുരക്ഷാ വീഴ്ച സംബന്ധിച്ച് അന്വേഷണം നടക്കുന്നതിനാൽ ഡാമിലേക്കുള്ള സന്ദർശകരുടെ പ്രവേശനം നിരോധിച്ചു. അണക്കെട്ടിലേക്ക് ഇന്നും നാളെയും ആളുകളെ പ്രവേശിപ്പിക്കില്ല. ഇന്നലെയും ഡാമിലേക്ക് ആളുകളെ കയറ്റിയിരുന്നില്ല.
അണക്കെട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥരെ മുഴുവൻ പുനർവിന്യസിപ്പിക്കാൻ ആണ് പോലീസിന്റെയും കെഎസ്ഇബിയുടെയും തീരുമാനം. അതേസമയം സുരക്ഷാ വീഴ്ച സംബന്ധിച്ച അന്വേഷണം വഴിമുട്ടിയതായും സൂചനയുണ്ട്.
ഡാമിൽ അതിക്രമിച്ചു കയറി ഹൈമാസ്റ്റ് ലൈറ്റുകളിൽ താഴിട്ടു പൂട്ടുകയും ഉരുക്കുവടങ്ങളിൽ ദ്രാവകം ഒഴിക്കുകയും ചെയ്ത യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിൽ മാത്രമേ ഇനി അന്വേഷണം മുന്നോട്ടു പോവുകയുള്ളൂ എന്ന് അധികതർ പറഞ്ഞു. സംഭവത്തിന് ശേഷം വിദേശത്തേക്ക് കടന്ന യുവാവിനെ നാട്ടിലെത്തിക്കാൻ ശ്രമം തുടരുകയാണ്.
















































































































