ഇടുക്കി ജില്ലയിലെ മലഞ്ചരക്ക് കടകൾ ചില നിയന്ത്രണങ്ങൾക്ക് വിധേയമായ് തുറക്കാനുള്ള ഉത്തരവ് ഇന്ന് കളക്ടർ പുറപ്പെടുവിക്കും.
ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഇന്നലെ ജില്ലയിലെ കർഷക സംഘടനാ പ്രതിനിധികളുടെയും, കർഷകരുടെയും, വ്യാപാരികളുടെയുമെല്ലാം ആവശ്യമായിരുന്ന മലഞ്ചരക്ക് കടകൾക്ക് ലോക്ക് ഡൗൺ കാലത്ത് തുറക്കാൻ അനുമതി നൽകുക എന്ന പ്രശ്നത്തിൽ ഇടപെട്ട് മുഖ്യമന്തിയുമായി സംസാരിക്കുകയും തുടർന്ന് ഇടുക്കി ജില്ലാ കളക്ടറെ ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങൾ നടത്തുവാൻ ആവശ്യപ്പെടുകയും ചെയ്തു.ഇത് സംബന്ധിച്ച് ഇടുക്കി ജില്ലയിലെ മലഞ്ചരക്ക് കടകൾ ചില നിയന്ത്രണങ്ങൾക്ക് വിധേയമായ് തുറക്കാനുള്ള ഉത്തരവ് ഇന്ന് കളക്ടർ പുറപ്പെടുവിക്കും.
കാർഷിക വിളകൾ വിൽക്കാനാകാതെ അവ നശിച്ച് പോകുകയും, വിറ്റ് പണം വാങ്ങാൻ കഴിയാത്തതിനാൽ കർഷകർ പട്ടിണിയാവുകയും, വളം, വിത്ത്, പുതിയ തൈകൾ എന്നിവയൊന്നും വാങ്ങാൻ കഴിയാതെ കാർഷിക വൃത്തി മഴക്കാലം ആരംഭിക്കുന്ന സമയത്ത് തുടരാനാവാതെ വരികയും, തൊഴിലാളികൾക്ക് കൂലിനൽകാനാവാതെ കാർഷികവൃത്തി നിലയ്ക്കുകയുമൊക്കെയായി കാർഷിക മേഖലയിൽ വലിയ പ്രതിസന്ധി രൂപപ്പെട്ട വേളയിലാണ് കർഷകർക്കായി മന്ത്രിയുടെ സമയോചിതമായ ഇടപെടൽ ഫലം കണ്ടത്.