സേവാഭാരതി സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടന്നു

സേവാഭാരതി കാഞ്ചി യറിന്റെയും അഹല്യാ ഫൗണ്ടേഷൻ കണ്ണാശുപത്രി തൊടുപുഴയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈസ്ക്കൂളിൽ നടന്നു. സേവഭാരതി കാഞ്ചിയാർ പ്രസിഡന്റ് AR ഗോപിനാഥിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം സ്കൂൾ മാനേജർ B ഉണ്ണികൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റൽ PRO ജേക്കബ് സാജ് ക്യാമ്പിനെ കുറിച്ച് വിശദീകരിച്ചു… സേവാഭാരതി ജില്ലാ സംഘടനാ സെക്രട്ടറി പി സി അനിൽകുമാർ സേവാ സന്ദേശം നൽകി. സെക്രട്ടറി കെ.എം മഞ്ചേഷ് സ്വാഗതവും കൺവീനർ കെ. എൻ സന്തോഷ് നന്ദിയും രേഖപ്പെടുത്തി. സേവാഭാരതി ജില്ലാ വൈസ് പ്രസിഡന്റ് . ശ്രീമതി മജ്‌ഞു സതീഷ് , സമതിയംഗങ്ങളായ മഹേഷ് തോപ്പിൽ, വിജയൻ കോറമല, സുമേഷ് സദാശിവപണിക്കർ, സി.നന്ദകുമാർ , P S അനിൽകുമാർ , പി ജി വിനോദ്, ശബരി സുമേഷ്, ഗൗതം സുമേഷ് തുടങ്ങിയവർ നേതൃത്വം നൽകി.7 അംഗ വിദ്ഗദപരിശോനയും മരുന്നു വിതരണവു നടത്തി. തിമിര ശസ്ത്രക്രിയ ആവശ്യമുള്ളവർക്ക് സൗജന്യമായി ചെയ്തു നൽകും 200 ലധികം പേർ ക്യാമ്പ് പ്രയോജനപ്പെടുത്തി.













































































