Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പോക്സോ കേസില്‍ യുവാവിന് 24 വര്‍ഷം തടവും, പിഴയും
കുമളി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് യുവാവിനെ 24 വര്‍ഷം തടവിനും 2000 രൂപ പിഴയും വിധിച്ച് കോടതി. ദിണ്ടുഗല്‍ ജില്ലയിലെ ചെന്നമനായ്ക്കൻപെട്ടി സ്വദേശി ശരവണ കുമാറിനെയാണ് (21) പോക്സോ പ്രത്യേക കോടതി ശിക്ഷിച്ചത്. ഈ വര്‍ഷം ആദ്യം ദിണ്ടുഗല്‍ വനിത പൊലീസ് സ്റ്റേഷനില്‍ ചാര്‍ജ് ചെയ്ത കേസിലാണ് പ്രതിയെ കോടതി ശിക്ഷിച്ചത്. തടവിനൊപ്പം 2000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.