Idukki വാര്‍ത്തകള്‍
ലോകാരോഗ്യസംഘടന അംഗീകരിച്ച വാക്സിൻ പട്ടികയിൽ കൊവാക്സിൻ ഉൾപ്പെടുത്തണം;അനുമതിതേടി ഇന്ത്യ
ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സീനുകളുടെ പട്ടികയില്‍ ഇന്ത്യന്‍ നിര്‍മ്മിത കൊവിഡ് വാക്സീന്‍ കൊവാക്സീനെ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യ. അനുമതി തേടി ലോകാരോഗ്യ സംഘടനയെ സമീപിച്ചു. കൊവാക്സീന്‍, കൊവീഷീല്‍ഡ് എന്നീ ഇന്ത്യന്‍ നിര്‍മ്മിത വാക്സീനുകളാണ് ഇന്ത്യയില്‍ പ്രധാനമായും വിതരണം ചെയ്യുന്നത്. ഇതില്‍ കൊവീഷീല്‍ഡിന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതിനൊപ്പം കൊവാക്സീനും അംഗീകാരം നല്‍കണമെന്നാണ് ആവശ്യം.