പ്രധാന വാര്‍ത്തകള്‍
രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു,കൊവിഡിന്റെ ‘ഇന്ത്യന്‍ വകഭേദം’ എന്ന പ്രയോഗം നീക്കം ചെയ്യണമെന്ന് മാധ്യമങ്ങളോട് ആവശ്യപ്പെട്ടു ഗവൺമെന്റ്
രാജ്യത്ത് 24 മണിക്കൂറിനിടെ 2,57,299 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4194 പേര് കൊവിഡ് ബാധിച്ച് മരിച്ചു. 29,23,400 പേരാണ് രാജ്യത്ത് നിലവില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. പ്രതിദിന കൊവിഡ് പരിശോധന വീണ്ടും ഉയര്‍ന്ന് 20,66,285 ആയി. കൊവിഡ് കേസുകള്‍ ഉയര്‍ന്നു നില്ക്കുന്ന സാഹചര്യത്തില്‍ കേരളത്തിന് പുറമെ കര്‍ണാടക, ഗോവ സംസ്ഥാനങ്ങളും നിയന്ത്രണങ്ങളും നീട്ടിയിട്ടുണ്ട്.അതേസമയം കൊവിഡിന്റെ ഇന്ത്യന്‍ വകഭേദം എന്ന പ്രയോഗം നീക്കം ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാര്‍ സാമൂഹിക മാധ്യമങ്ങളോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്.