ഉദ്യോഗസ്ഥർക്ക് ദുരിതജീവിതം; അറ്റകുറ്റപ്പണികളില്ലാതെ മാന്നാറിലെ പൊലീസ് ക്വാർട്ടേഴ്സുകൾ ജീർണാവസ്ഥയിൽ
കൃത്യമായ അറ്റകുറ്റപ്പണികളില്ലാതെ ആലപ്പുഴ മാന്നാറിലെ പൊലീസ് ക്വാർട്ടേഴ്സുകൾ ജീർണാവസ്ഥയിൽ. 16 കോർട്ടേഴ്സുകളാണ് കാലപ്പഴക്കത്താൽ അപകടാവസ്ഥയിലായത്. 16 കോർട്ടേഴ്സുകൾ ഉണ്ടെങ്കിലും ആറെണ്ണം മാത്രമാണ് വാസയോഗ്യമായത്. അടുക്കളയും ഹാളും രണ്ട് മുറികളും അടങ്ങുന്നതാണ് കോർട്ടേഴ്സുകൾ. തടിഭാഗങ്ങൾ മിക്കവയും ചിതലരിച്ചും ദ്രവിച്ചും പോയി. വൈദ്യുതി വയറിങ്ങുകൾ തകരാറിലായതോടെ ഇപ്പോൾ താമസം ഉള്ള കോട്ടേഴ്സ്കളിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ അടിക്കടി തകരാറിൽ ആകുന്നത് പതിവാണ് . 16 കോർട്ടേഴ്സുകൾ ഇവിടെ ഉണ്ടെങ്കിലും സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് താമസിക്കാൻ കോർട്ടേഴ്സുകളോ മുറികളോ ഇവിടെയില്ല. പൊലീസ് സ്റ്റേഷന്റെ ഭാഗമായി എസ്ഐക്ക് കോട്ടേഴ്സ് ഉണ്ടെങ്കിലും ഇവിടെ താമസിക്കാൻ കഴിയില്ല. കോട്ടേഴ്സ് പരിസരം കാടുകയറിക്കിടക്കുകയാണ്. പ്രശ്നങ്ങൾ പരിഹരിച്ച് അറ്റകുറ്റപ്പണി നടത്തി കോർട്ടേഴ്സുകൾ വാസയോഗ്യമാക്കും എന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ.