Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
75 ലക്ഷം ആര് നേടും?; വിൻ വിൻ ലോട്ടറി നറുക്കെടുപ്പ് ഇന്ന്


സംസ്ഥാന ലോട്ടറി വകുപ്പിന്റെ വിൻ വിൻ W 734 ലോട്ടറി നറുക്കെടുപ്പ് ഇന്ന് വൈകിട്ട് നടക്കും. മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. ഒന്നാം സമ്മാനമായി 75 ലക്ഷം രൂപ ലഭിക്കുമ്പോൾ, രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്.
ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ് സൈറ്റുകളായ https://www.keralalotteryresult.net , http://www.keralalotteries .com എന്നിവയിലൂടെ ഫലം പരിശോധിക്കാൻ കഴിയും. എല്ലാ തിങ്കളാഴ്ചകളിലുമാണ് വിൻ വിൻ W ലോട്ടറി നറുക്കെടുപ്പ്. 40 രൂപയാണ് വിൻ വിൻ ലോട്ടറി ടിക്കറ്റ് വില.
ലോട്ടറിയിലൂടെ ലഭിക്കുന്ന സമ്മാനം 5000 രൂപയിൽ കുറവാണെങ്കിൽ ഏത് ലോട്ടറിക്കടയിൽ നിന്നും തുക സ്വന്തമാക്കാം. 5,000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കിലോ സമർപ്പിക്കണം. 30 ദിവസത്തിനുള്ളിൽ ഇവ കൈമാറേണ്ടതുണ്ട്.